city-gold-ad-for-blogger

ബൈക്കിലെത്തിയ സംഘം വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പുത്തിഗെ പഞ്ചായത്തിലും സീതാഗോളി ടൗണിലും ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

സീതാംഗോളി: (www.kasargodvartha.com 25.06.2018) ബൈക്കിലെത്തിയ സംഘം വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പുത്തിഗെ പഞ്ചായത്തിലും സീതാഗോളി ടൗണിലും ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. പുത്തിഗെ പഞ്ചായത്ത് പരിധിയിലും സീതാംഗോളി ടൗണിലും ഹര്‍ത്താല്‍ ആചരിക്കും. ബദിയടുക്ക പഞ്ചായത്തിലുള്‍പ്പെടുന്ന സീതാംഗോളി ടൗണിന്റെ പകുതി ഭാഗവും ഹര്‍ത്താല്‍ പരിധിയില്‍പെടും.

സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ് ബി ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരിഫിനെ (31) വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബൈക്കിലെത്തിയ സംഘം ആരിഫിനെ കടയില്‍ കയറി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരിഫിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബൈക്കിലെത്തിയ സംഘം വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പുത്തിഗെ പഞ്ചായത്തിലും സീതാഗോളി ടൗണിലും ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍


സംഭവത്തിന് പിന്നില്‍ സംഘ്പരിവാര്‍ ആണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ധ അന്തരീക്ഷം തകര്‍ക്കുന്നതിനും, സാമുദായിക കലാപം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള സംഘ് പരിവാറിന്റെ ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായാണ് ആരിഫിനെ വധിക്കാന്‍ ശ്രമിച്ചെതെന്നും, ഇത്തരം ആളുകളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.

കൊലക്കേസ് പ്രതിയടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ആരിഫിനെതിരെ അക്രമം അഴിച്ച് വിട്ടതെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Muslim-league, Youth League, Harthal, UDF, Seethangoli, puthige, Injured, Clash, Assault, UDF Hartal on Tuesday in Puthige Panchayath and Seethangoli town.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia