പാലക്കുന്നിലെയും അരമങ്ങാനത്തെയും വീടുകവര്‍ച്ചകള്‍ തെളിഞ്ഞു; പൂട്ടിയിട്ട വീട് തകര്‍ത്ത് പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തു, പ്രതികള്‍ കുടുംബസമേതം മുങ്ങി
Jan 26, 2017, 20:01 IST
ബേക്കല്‍: (www.kasargodvartha.com 26/01/2017) പാലക്കുന്നിലെ അബ്ദുല്ലയുടെ വീട്ടിലും അരമങ്ങാനത്തെ അബ്ദുല്ലയുടെ വീട്ടിലും നടന്ന കവര്‍ച്ചകള്‍ തെളിഞ്ഞു. കളനാട് അയ്യങ്കോല്‍ റോഡിലെ പൂട്ടിയിട്ട ക്വാര്‍ട്ടേഴ്‌സ് മുറി തകര്‍ത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ ഇരു വീടുകളില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. ഉടമസ്ഥര്‍ ഇത് തങ്ങളുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്തതാണെന്ന് തിരിച്ചറിഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെന്നു സംശയിക്കുന്ന ഇംതിയാസും സഹോദരന്‍ ഇജാസും താമസിക്കുന്ന കളനാട്ടെ ക്വാര്‍ട്ടേഴ്‌സിലെത്തിയത്. പോലീസെത്തിയപ്പോള്‍ മുറി പൂട്ടിക്കിടക്കുകയായിരുന്നു. പൂട്ടുതകര്‍ത്ത് അകത്തുകടന്ന പോലീസ് ഇവിടെ നിന്നും തൊണ്ടിമുതലുകളായ തോഷിബ ടി വി, ഡിവിഡി പ്ലെയര്‍, സൗണ്ട് ബോക്‌സുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഒലിവ് ഓയില്‍, സ്‌പ്രേ, വാച്ച്, ഇലക്ട്രോണിക് ടോര്‍ച്ച് തുടങ്ങിയ സാധനങ്ങള്‍ കണ്ടെത്തി.
അരമങ്ങാനത്തെ അബ്ദുല്ലയുടെ വീട്ടില്‍ നിന്നും അഞ്ചുപവന്‍ സ്വര്‍ണാഭരണവും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസെത്തുന്നതിനു മുമ്പ് തന്നെ പ്രതികള്‍ കുടുംബസമേതം മുങ്ങിയതായാണ് പോലീസ് സംശയിക്കുന്നത്. പോലീസിന് കവര്‍ച്ചയെ കുറിച്ച് സൂചന ലഭിച്ചതായി ഇവര്‍ക്ക് വിവരം ലഭിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.
ഏതാനും മാസങ്ങളായി പ്രതികള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കളനാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
വീട് കുത്തിതുറന്ന് 5 പവന് സ്വര്‍ണം കവര്‍ന്നു

Keywords: Kasaragod, Kerala, Bekal, Accuse, House, Robbery, Police raid in house; robbed goods recovered.