12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വ്യാപാരിയുടെ ജാമ്യാപേക്ഷ തള്ളി
May 12, 2017, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2017) 12കാരിയായ നാടോടി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പെരിയ ബസാറില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന പെരിയ ആയമ്പാറയിലെ മുരളീധരന്റെ (42) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് കോടതി തള്ളിയത്.
കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും പെരിയയിലെ റോഡരികില്‍ തമ്പടിച്ച് താമസിക്കുന്ന സംഘത്തില്‍പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മുരളീധരന്റെ കടയോട് ചേര്‍ന്നുള്ള ചായ്പില്‍ കുടുംബം താമസിച്ചിരുന്ന സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധന നടത്തിയപ്പോഴാണ് മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
പല തവണകളിലായി പെണ്‍കുട്ടിയെ മുരളീധരന്‍ പീഡിപ്പിച്ചിരുന്നു. സംഭവം ആശുപത്രി അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവരെത്തി പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് മുരളീധരനാണ് പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയതെന്ന് മനസിലായത്. ഇതേ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പോലീസ് മുരളീധരനെതിരെ കേസെടുത്തത്.
Related News:
12 കാരിയായ നാടോടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ വ്യാപാരി അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Molestation, Case, Merchant, Accuse, Bail, Court, Kasaragod, Crime, Kanhangad, Muraleedharan.