city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്റെ മരണം കൊലപാതകം; അനാഥമായത് ഒരു കുടംബം

കാഞ്ഞങ്ങാട്: (www.kasargodvartha.com 11/03/2017) മടിക്കൈ മുണ്ടോട്ട് പച്ചക്കുണ്ട് സ്വദേശിയും ലക്ഷ്മി നഗര്‍ കാരാട്ട് വീട്ടില്‍ താമസക്കാരനുമായ വെള്ളുങ്ങന്റെ (58) മരണം കൊലപാതകമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പോലീസ് സര്‍ജന്‍ പ്രൊഫ.ഡോ. ഗോപാലകൃഷ്ണ കുറുപ്പ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ചെറുകുടല്‍ മുറിഞ്ഞതാണ് മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്തരികവയവങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്.
ഗൃഹനാഥന്റെ മരണം കൊലപാതകം; അനാഥമായത് ഒരു കുടംബം

വെള്ളുങ്ങന്റെ വിയോഗത്തോടെ അനാഥമായത് ഒരു കുടുംബമാണ്. വെള്ളുങ്ങനും ആറങ്ങാടിയിലെ അങ്കണ്‍വാടി ഹെല്‍പ്പറുമായ പുഷ്പവല്ലിയും തമ്മിലുള്ള വിവാഹം 2003 ലാണ് നടന്നത്. ഈ ബന്ധത്തില്‍ രണ്ടു പെണ്‍കുട്ടികളാണുള്ളത്. ആറാംക്ലാസില്‍ പഠിക്കുന്ന അര്‍ച്ചനയും മൂന്നാംക്ലാസില്‍ പഠിക്കുന്ന  കീര്‍ത്തനയും. വെള്ളുങ്ങന്‍ കൂലിവേലയെടുത്താണ് കുടുംബത്തെ പുലര്‍ത്തിയിരുന്നത്. അങ്കണ്‍വാടി ഹെല്‍പ്പറായ പുഷ്പയ്ക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. നാഡി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴുത്തില്‍ ബെല്‍ട്ടിട്ട് വിശ്രമത്തില്‍ കഴിയുന്ന പുഷ്പ മാസങ്ങളോളമായി അവധിയിലുമാണ്.

മാര്‍ച്ച് എട്ടിന് രാത്രിയാണ് വെള്ളുങ്ങന്‍ മര്‍ദനമേറ്റ് അവശ നിലയില്‍ വീട്ടിലെത്തിയത്. ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്ക് വിധേയമാക്കി തിരിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വേദന കഠിനമാവുകയും വീണ്ടും ആശുപത്രിയിലേക്ക് തന്നെ കൊണ്ടു പോകുകയും ചെയ്തു. എന്നാല്‍ ചികില്‍സയ്ക്കിടയില്‍ വെള്ളുങ്ങന്‍ മരണപ്പെടുകയായിരുന്നു. വെള്ളുങ്ങന്റെ മരണത്തെക്കുറിച്ച് ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Related News:
ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, Family, Murder, Death, Police, Investigation, news, Crime, Man's death; postmortem report says indications of murder

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia