city-gold-ad-for-blogger
Aster MIMS 10/10/2023

ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11/03/2017) ഗൃഹനാഥന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മടിക്കൈ മുണ്ടോട്ട് പച്ചക്കുണ്ട് സ്വദേശിയും ലക്ഷ്മി നഗര്‍ കാരാട്ട് വീട്ടില്‍ താമസക്കാരനുമായ വെള്ളുങ്ങനാ (58)ണ് വ്യാഴാഴ്ച വൈകീട്ട് ദുരൂഹമായി മരണപ്പെട്ടത്.

ബുധനാഴ്ച്ച വൈകിട്ട് കാഞ്ഞങ്ങാട് ഡിവൈന്‍ കോളേജിന് സമീപം വെള്ളുങ്ങനെ അവശ നിലയില്‍ കണ്ടവരുണ്ട്. കൂലിത്തൊഴിലാളിയായ വെള്ളുങ്ങന്‍ കഠിനമായ ശാരീരിക വേദനയോടെയാണ് ഉണ്ടായിരുന്നത്. തന്നെ ആരോ മര്‍ദ്ദിച്ചെന്നും ഇദ്ദേഹം അവിടെയുണ്ടായിരുന്നവരോട്  പറഞ്ഞിരുന്നു.അവശ നിലയില്‍ വീട്ടിലെത്തിയ വെള്ളുങ്ങനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്ക് വിധേയമാക്കി തിരിച്ച് വീട്ടിലെത്തിക്കുകയായിരുന്നു.
ഗൃഹനാഥന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി

വ്യാഴാഴ്ച വൈകുന്നേരത്തോടെ വേദന കഠിനമാവുകയും വീണ്ടും ആശുപത്രിയിലേക്ക് തന്നെ കൊണ്ടു പോകുകയും ചെയ്തു. എന്നാല്‍ ചികില്‍സയ്ക്കിടയില്‍ വെള്ളുങ്ങന്‍ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ദേഹത്ത് അടിയേറ്റ പാടുകളും ചതവുകളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Postmortem report, Death, Mysterious death of man; dead body tent for detailed postmortem

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL