മദ്യപിച്ച് കൈയ്യാങ്കളി; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതരം
വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.08.
തോടം ചാലിലെ വില്യാട്ട് വീട്ടില്‍ കാവേരിയുടെയും ചിരുതയുടെയും മകനാണ് മരിച്ച രവി.ഭാര്യ: സുശീല. സഹോദരി: രമണി.ഞായറാഴ്ച രാത്രിയാണ് രവിയും കുഞ്ഞികണ്ണനും തമ്മില്‍ ഒന്നിച്ചിരുന്നു മദ്യപി ക്കുന്നതിനിടെ വാക് തര്‍ക്കം ഉടലെടുത്തത്.പട്ട്‌ളത്ത് വാടക വീട്ടില്‍ താമസിക്കുന്ന കുഞ്ഞി കണ്ണന്റെ വീടിലേക്ക് രവി ഞായറാഴ്ച വൈകുന്നേരമാണ് വന്നത്. ഇവിടെയിരുന്ന് ഇരുവരും മദ്യപിക്കുകയായിരുന്നു.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ആറു മണിയോടെ രവിയെ അന്വേഷിച്ചു കുഞ്ഞികണ്ണന്റെ വീട്ടില്‍ എത്തിപ്പോഴാണ് ഭാര്യ സുശീല മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ, കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പി വിനോദ്, വെള്ളരിക്കുണ്ട് സി ഐ കെ. പ്രേം സദന്‍. എസ്. ഐ. ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, News, Parappa, Vellarikkundu, Man stabbed to death