city-gold-ad-for-blogger

Arrested | 'ഓണ്‍ലൈനായും പണമിടപാട് ആപുകളും ഉപയോഗിച്ച് ഹൈടെക് ചൂതാട്ടം'; ഒരാള്‍ പിടിയില്‍

ചന്തേര: (www.kasargodvartha.com) ഓണ്‍ലൈന്‍ സാധ്യതകളും ഗൂഗിള്‍ പേ ഉള്‍പെടെയുള്ള പണമിടപാട് ആപുകളും ഉപയോഗപ്പെടുത്തി ഒറ്റ നമ്പര്‍ ലോടറി ഇടപാടിന് നേതൃത്വം നല്‍കുന്ന പാലക്കാട് സ്വദേശിയെ കയ്യോടെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോടേജില്‍ താമസിക്കുന്ന എം യൂസഫ് (53) ആണ് പിടിയിലായത്.
                
Arrested | 'ഓണ്‍ലൈനായും പണമിടപാട് ആപുകളും ഉപയോഗിച്ച് ഹൈടെക് ചൂതാട്ടം'; ഒരാള്‍ പിടിയില്‍

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നടന്ന മിന്നല്‍ പരിശോധനയില്‍ ചന്തേര എസ്‌ഐ എംവി ശ്രീദാസും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച മാച്ചിക്കാട് അയ്യപ്പഭജന മന്ദിരത്തിന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. 29,960 രൂപയും പിടിച്ചെടുത്തു.
    
Arrested | 'ഓണ്‍ലൈനായും പണമിടപാട് ആപുകളും ഉപയോഗിച്ച് ഹൈടെക് ചൂതാട്ടം'; ഒരാള്‍ പിടിയില്‍

ഒറ്റപ്പാലത്ത് നിന്നെത്തി ക്വാര്‍ടേഴ്‌സില്‍ താമസിച്ച് ചൂതാട്ട സംഘത്തെ നയിക്കുന്ന പ്രതിയുടെ നിയന്ത്രണത്തില്‍ നിരവധി സബ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വിശദമായ സാങ്കേതികാന്വേഷണത്തിനായി സൈബര്‍ സെലിന്റെ സഹായവും തേടിയിട്ടുണ്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പിവി ഷാജി, എം ദിലീഷ്, സിപിഒമാരായ കെ സുജിന്‍ കുമാര്‍, പികെ ഗിരീഷ്, ഡ്രൈവര്‍ എസ് സിപിഒ സുരേഷ് കുമാര്‍ എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Chandera, Police, Investigation, Single Digit Lottery, Man arrested in single digit lottery case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia