city-gold-ad-for-blogger

Arrested | മീന്‍ വ്യാപാരിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രിമിനല്‍ സംഘത്തലവനും കൂട്ടാളികളും അറസ്റ്റില്‍

മംഗ്‌ളുറു: (www.kasargodvartha.com) ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജ്ജിനടുക്ക കെസി റോഡില്‍ മീന്‍ വ്യാപാരിയെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുപ്രസിദ്ധ ക്രിമിനല്‍ സംഘ തലവന്‍ അടക്കം ഏഴുപേരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.
             
Arrested | മീന്‍ വ്യാപാരിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രിമിനല്‍ സംഘത്തലവനും കൂട്ടാളികളും അറസ്റ്റില്‍

ദക്ഷിണ കന്നഡ ജില്ലയിലെ തലത്ത് (35), ആച്ചി, നൗഫല്‍, അശ്ഫാഖ്, നിസാഖ്, റിഫാത് അലി, റഹീം എന്നിവരാണ് അറസ്റ്റിലായത്. മെയ് 26ന് തലത്തും മറ്റ് പ്രതികളും ചേര്‍ന്ന് കുദ്രോളി സ്വദേശിയും ഇപ്പോള്‍ അജ്ജിനടുക്ക കെസി റോഡില്‍ താമസക്കാരനുമായ ആരിഫിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.
            
Arrested | മീന്‍ വ്യാപാരിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രിമിനല്‍ സംഘത്തലവനും കൂട്ടാളികളും അറസ്റ്റില്‍

മീന്‍ കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. തലത്തും കൂട്ടാളി നൗഫലും ഫരങ്കിപ്പേട്ടയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

You Might Also Like:

Keywords:  Latest-News, National, Karnataka, Top-Headlines, Assault, Crime, Criminal-Gang, Arrested, Mangalore, Notorious rowdy arrested for assaulting fish merchant.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia