മണല്‍ മാഫിയക്ക് വിവരം ചോര്‍ത്തി; കുമ്പള സ്റ്റേഷനിലെ 6 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
● ഒരു ലോറി ഡ്രൈവറുടെ ഫോൺ പരിശോധിച്ചപ്പോൾ വിവരം ലഭിച്ചു.
● വാട്സ്ആപ് വഴിയും ഫോൺ കാൾ വഴിയും വിവരങ്ങൾ കൈമാറി.
● കുമ്പള എസ്.ഐ. റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് നടപടി.
● പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സസ്‌പെൻഷൻ.
● മാസപ്പടി ലഭിച്ചിരുന്നതായി സൂചനയുണ്ട്.
കാസർകോട്: (KasargodVartha) മണല്‍ മാഫിയക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരിൽ കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. ജില്ലാ പോലീസ് മേധാവി വൈ.ബി. വിജയ് ഭാരത് റെഡ്ഡിയാണ് ഇവരെ സസ്‌പെന്റ് ചെയ്തത്.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം. അബ്ദുല്‍ സലാം, എ.കെ. വിനോദ് കുമാര്‍, ലിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.എം. മനു, എം.കെ. അനൂപ്, പോലീസ് ജീപ്പ് ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. നിലവില്‍ കുമ്പള സ്റ്റേഷനിലുള്ള അഞ്ച് പേരെയും നേരത്തെ സ്ഥലം മാറിപ്പോയ ഒരാള്‍ക്കുമെതിരെയുമാണ് നടപടിയുണ്ടായിരിക്കുന്നത്.
ഒരു മാസം മുമ്പ് മണൽ കടത്തുകയായിരുന്ന മൊയ്‌ദീന്‍ എന്ന ടിപ്പര്‍ ലോറി ഡ്രൈവറെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മണല്‍ മാഫിയയുമായി ബന്ധമുള്ള പോലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

പോലീസ് മണല്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ മണല്‍ മാഫിയ സംഘങ്ങള്‍ക്ക് വാട്സ്ആപ് വഴിയും ഫോണ്‍ കാള്‍ വഴിയും കൈമാറുകയായിരുന്നു. ഇതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് കുമ്പള എസ്.ഐ. ശ്രീജേഷ് കാസര്‍കോട് ഡി.വൈ.എസ്.പി. സി.കെ. സുനില്‍ കുമാറിന് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രാഥമിക അന്വേഷണം നടത്തിയശേഷം ഈ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആറ് പേരെയും സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കുമ്പള ഭാഗത്തെ മണല്‍ കടത്തുകാരും പോലീസുകാരും തമ്മിലുള്ള ബന്ധം കുപ്രസിദ്ധമാണ്.
കൃത്യമായ മാസപ്പടി പോലീസിന് ലഭിച്ചുവന്നിരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. തുടര്‍ന്നായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക.
മണൽ മാഫിയയ്ക്ക് വിവരം ചോർത്തി നൽകിയ പോലീസുകാർക്കെതിരെ ഉണ്ടായ നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Six Kumbala police suspended for leaking info to sand mafia.
#KeralaPolice #SandMafia #Suspension #Kumbala #Kasargod #Corruption






