city-gold-ad-for-blogger

പോലീസിനെ നിരീക്ഷിക്കാൻ മണൽ മാഫിയയുടെ 'വാട്സാപ്പ് ചാരക്കണ്ണ്'; അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ!

sand mining activity.
Representational Image Generated by Gemini

● രാത്രികാലങ്ങളിലെ മണൽകൊള്ള നിരീക്ഷിക്കാനാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്.
● പോലീസ് പട്രോളിംഗ് ഉണ്ടെങ്കിൽ ഉടൻ വിവരം കൈമാറുകയാണ് പ്രവർത്തനരീതി.
● ലഹരി, ഓൺലൈൻ ലോട്ടറി മാഫിയകൾക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പുതിയ പരാതി.
● പൊതുസമൂഹത്തിൽ നിന്ന് കർശന നടപടി ആവശ്യപ്പെട്ട് ആവശ്യം ഉയരുന്നു.

കാസർകോട്: (KasargodVartha) ലഹരി, ഓൺലൈൻ ലോട്ടറി മാഫിയകൾക്ക് പോലീസ് നീക്കങ്ങൾ ചോർത്തി നൽകുന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാർക്കും അംഗങ്ങൾക്കുമെതിരെ രാജപുരം പോലീസ് കേസെടുത്തതിന് പിന്നാലെ, ജില്ലയിലെ മണൽ മാഫിയ സംഘങ്ങൾക്കിടയിലും ഇത്തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പരാതി ഉയരുന്നു.

ഈ മണൽ മാഫിയ സംഘങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അവരെ സഹായിക്കുന്ന പോലീസുകാർ ഉൾപ്പെടെയുള്ളവർ അംഗങ്ങളാണെന്നാണ് ഗുരുതരമായ ആരോപണം. ഇതും അന്വേഷിക്കണമെന്നാണ് ഇപ്പോൾ സാമൂഹിക പ്രവർത്തകരും ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരും ശക്തമായി ആവശ്യപ്പെടുന്നത്. രാത്രികാലങ്ങളിൽ നടക്കുന്ന മണൽകൊള്ള നിരീക്ഷിക്കാനാണ് ഇത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. മണൽ കടത്തുന്ന സമയത്ത് വിവിധ ഇടങ്ങളിലായി ഗ്രൂപ്പ് അംഗങ്ങൾ നിലയുറപ്പിക്കുകയും, പോലീസ് പട്രോളിങ് ഉണ്ടെങ്കിൽ അത് ഉടനടി അറിയിക്കുകയുമാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനരീതി. മണൽ മാഫിയ തലവന്മാരാണ് ഈ ഗ്രൂപ്പുകളുടെ അഡ്മിന്മാർ.

ജില്ലയിലെ തീരദേശ മേഖലയിലാണ് ഇത്തരത്തിൽ രാത്രിയുടെ മറവിൽ വ്യാപകമായി മണൽകൊള്ള നടക്കുന്നത്. മണൽ മാഫിയയിൽ നിന്ന് പങ്ക് കൈപ്പറ്റുന്ന പോലീസുകാരുമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇത്തരത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ചും നിരീക്ഷിച്ച് കർശന നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ പൊതുസമൂഹത്തിൽ നിന്ന് ആവശ്യം ഉയരുന്നത്.

ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Sand mafia allegedly uses WhatsApp groups to monitor police in Kasaragod.

#SandMafia #Kasaragod #KeralaPolice #EnvironmentalCrime #WhatsAppGroup #InvestigationDemanded

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia