ജസീമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി; പോലീസ് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും
Mar 5, 2018, 15:55 IST
കാസര്‍കോട്: (www.kasargodvartha.com 05.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടിലെത്തിച്ചു. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ 2.45 മണിയോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് സര്‍ജനെ സമീപിച്ചപ്പോള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കണമെന്ന് പോലീസ് സര്‍ജന്‍ ആവശ്യപ്പെട്ടതായി കേസ് അന്വേഷിക്കുന്ന ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പോലീസ് സര്‍ജന്‍ വൈകിട്ടോടെ തന്നെ കളനാട് ബസ് സ്‌റ്റോപ്പിന് പിറകിലുള്ള റെയില്‍വേ ട്രാക്കിലെത്തും. ജാസിറിന്റെ മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയത് പോലുള്ള വലിയ പരിക്കൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം അഴുകിയതിനാല്‍ പുറമെയുള്ള പരിക്ക് വ്യക്തമായിട്ടില്ലെന്നാണ് ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ ജാസിറിനൊപ്പമുണ്ടായിരുന്ന സഹപാഠി ഉള്‍പെടെ നാലു പേരെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് ഉപയോഗിക്കാന്‍ തങ്ങള്‍ കളനാടെത്തുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. കഞ്ചാവ് ഉപയോഗിച്ച ശേഷം ട്രാക്കിലൂടെ നടക്കുന്നതിനിടയില്‍ ജാസിറിനെ ട്രെയിന്‍ തട്ടി ഓടയിലിട്ടതായും ഭയം കാരണം സംഭവസ്ഥലത്ത് നിന്നും തങ്ങള്‍ പോവുകയായിരുന്നുവെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം.
നാലു ദിവസം സംഭവം മറച്ചുവെച്ച യുവാക്കളും സഹപാഠിയും ജാസിറിനെ അന്വേഷിക്കുന്നതിന് വീട്ടുകാര്‍ക്കൊപ്പം സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. പലതവണ ഇവരോട് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു മറുപടി നല്‍കിയത്. പിന്നീട് നാട്ടുകാര്‍ ഓരോരുത്തരെയും മാറ്റി നിര്‍ത്തി തന്ത്രപൂര്‍വ്വം നടത്തിയ ചോദ്യം ചെയ്യലിലാണ് മൃതദേഹം ഉള്ള സ്ഥലം കാട്ടിക്കൊടുത്തത്. പിന്നീട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Related News:
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജാസിറിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Postmortem, Police, Natives, Death, Crime, Jasir's death; Postmortem completed.
< !- START disable copy paste -->