ജാനകി വധം; പരശിനിക്കടവില്‍ നിന്നും മുഖം മൂടി വാങ്ങിയ സംഘത്തെ തിരിച്ചറിയാന്‍ സൈബര്‍സെല്‍ സഹായത്തോടെ വിദഗ്ദ്ധപരിശോധന
Dec 24, 2017, 19:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2017) ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ അന്വേഷണം വീണ്ടും മുറുകുന്നു. കൊലയാളികള്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ഒരു കടയില്‍ നിന്നാണ് മുഖംമൂടി വാങ്ങിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നവംബര്‍ അവസാനമാണ് രണ്ടുപേര്‍ വന്ന് മുഖംമൂടി വാങ്ങിയതെന്നും എന്നാല്‍ വന്ന തീയതി ഓര്‍മ്മയില്ലെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
വിവിധ തരത്തിലും നിറത്തിലുമുള്ള മുഖംമൂടികള്‍ ഈ കടയിലുണ്ട്. പ്രച്ഛന്ന വേഷങ്ങള്‍ക്കും കലാപരിപാടികള്‍ക്കുമാണ് പൊതുവെ മുഖംമൂടികള്‍ വാങ്ങാറുള്ളത്. മുഖംമൂടി ആവശ്യക്കാരില്‍ കുട്ടികളുമുണ്ട്. എന്നാല്‍ മുതിര്‍ന്ന രണ്ടുപേര്‍ വന്ന് മുഖംമൂടി ചോദിച്ചതിനാല്‍ സംശയമുണ്ടായിരുന്നുവെന്ന് വ്യാപാരി പോലീസിനോട് വ്യക്തമാക്കി. ഒരാള്‍ കടയുടെ പുറത്താണ് നിന്നിരുന്നത്. ഒരാള്‍ അകത്ത് കയറിയാണ് മൂന്ന് മുഖംമൂടികള്‍ വാങ്ങിയത്. മൂന്നു തരത്തിലുള്ള മുഖം മൂടികളാണ് ഇവര്‍ വാങ്ങിയത്. രണ്ടുപേരെയും കണ്ടാല്‍ തിരിച്ചറിയാമെന്നാണ് കടയുടമ പറയുന്നത്.
കടയില്‍ ക്യാമറയില്ല. എന്നാല്‍ കടയുടെ മുന്‍ഭാഗം കാണാവുന്ന രീതിയില്‍ പറശ്ശിനിക്കടവ് ക്ഷേത്രം വക റോഡരികില്‍ സ്ഥാപിച്ച ക്യാമറയുണ്ട്. ഇതില്‍ 15 ദിവസത്തെ ദൃശ്യങ്ങളാണ് സംഭരിച്ച് വെക്കാറുള്ളത്. മുമ്പുള്ളവ മായിച്ച് കളഞ്ഞ് വീണ്ടും പുതിയ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനമാണ് ഈ ക്യാമറക്കുള്ളത്. നവംബര്‍ അവസാനവാരത്തെ ദൃശ്യങ്ങള്‍ക്ക് വേണ്ടി ഹാര്‍ഡ് ഡിസ്‌ക് ഷാഡോ പോലീസിലെ ഒരു സംഘം ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. പഴയ റെക്കോര്‍ഡുകള്‍ ശേഖരിക്കാനായിരുന്നു ഇത്. പതിന്മടങ്ങ് സംഭരണശേഷിയുള്ള മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ദൃശ്യങ്ങള്‍ മാറ്റി പോലീസ് സംഘം കാഞ്ഞങ്ങാട്ട് തിരിച്ചെത്തി. ചെന്നൈയില്‍ വെച്ച് തന്നെ ദൃശ്യങ്ങള്‍ പരിശോധിച്ച് മുഖംമൂടി വാങ്ങിയവരുടെ ദൃശ്യങ്ങള്‍ പ്രിന്റ് ചെയ്തെടുക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ ക്രിസ്തുമസ് അവധി അടുത്തതിനാല്‍ പറ്റില്ലെന്ന് പറഞ്ഞ് ലാബ് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. ഇനി സൈബര്‍സെല്ലിലെ ഐ.ടി വിദഗ്ധരായ പോലീസുകാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് മുഖം മൂടി വാങ്ങിയവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
ചീമേനിയിലെ ഒരാള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന സംശയം പോലീസിനുണ്ട്. രണ്ട് പേര്‍ കൃഷ്ണന്‍ മാസ്റ്ററെക്കാള്‍ നീളം കൂടിയവരാണെന്ന് മൊഴി നല്‍കിയിരുന്നു. മൂന്നാമന് ഇവരെ അപേക്ഷിച്ച് നീളം അല്‍പ്പം കുറവാണ്. ഇയാളാണ് മലയാളം സംസാരിച്ചിരുന്നത്. വീട്ടില്‍ കവര്‍ച്ച നടന്നതിന് ശേഷമാണ് ജാനകിയുടെ നിലവിളി കേട്ടതും താന്‍ അക്രമിക്കപ്പെട്ടതുമെന്ന് കൃഷ്ണന്‍ മാസ്റ്റര്‍ മൊഴി നല്‍കിയിരുന്നു.

Related News:
ജാനകി വധക്കേസ്: ഭര്‍ത്താവ് റിട്ട. പ്രധാനാധ്യാപകന്റെ മൊഴികളില്‍ വെരുദ്ധ്യം; മകളുടെ ഭര്‍ത്താവിനെ വിട്ടയച്ചു

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Murder, Crime, Police, Investigation, Janaki murder; Police investigation through Mask
< !- START disable copy paste -->