city-gold-ad-for-blogger

സരസുവിന്റെ കൊല: ശരിയായ വിലാസം പോലുമില്ലാതിരുന്ന ചന്ദ്രുവിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത് സമര്‍ത്ഥമായ പോലീസ് ബുദ്ധി, പ്രതിയെ കുടുക്കിയ സി ഐ മനോജിനും എസ് ഐ അജിത്തിനും അഭിനന്ദന പ്രവാഹം

കാസര്‍കോട്: (www.kasargodvartha.com 10.01.2019) കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിനെ (35) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കര്‍ണാടക ബെല്‍ഗാം കാസ്ബാഗ് കരേ കോപ്പ കളന്തൂര്‍ സ്വദേശി ചന്ദ്രു രമേഷ് കാംബ്ല എന്ന സുനിലിനെ (32) അറസ്റ്റു ചെയ്യാന്‍ സാധിച്ചത് സമര്‍ത്ഥമായ പോലീസ് ബുദ്ധി. ശരിയായ ഒരു മേല്‍വിലാസം പോലുമില്ലാതിരുന്ന ചന്ദ്രുവിലേക്ക് പോലീസ് എത്തിച്ചേര്‍ത്ത് അതിവിദഗ്ദ്ധമായ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ്.

കാസര്‍കോട് സിഐ വി വി മനോജ്, എസ് ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സരസുവിന്റെ മൃതദേഹം വിദ്യാനഗര്‍ ചാലയിലെ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം നാട്ടില്‍ നിന്നും മുങ്ങിയ ചന്ദ്രുവിനെ കണ്ടെത്താന്‍ പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ സിം കാര്‍ഡ് എടുത്തത് മറ്റൊരു ഐ ഡി പ്രൂഫിലാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ അന്വേഷണം വഴിമുട്ടുകയും തുടരന്വേഷണം മറ്റൊരു വഴിയിലൂടെ പോലീസ് ആരംഭിക്കുകയുമായിരുന്നു. കര്‍ണാടക സ്വദേശിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് ഇയാള്‍ക്കു വേണ്ടി അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കാസര്‍കോട്ട് കൂലിപ്പണിയെടുക്കുന്ന ഇയാളുടെ സുഹൃത്ത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.

ഇയാളെയും ഇയാളുടെ മൊബൈല്‍ നമ്പറും പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഒരു ദിവസം ചന്ദ്രുവിന്റെ ഫോണ്‍ കോള്‍ ഇയാളുടെ മൊബൈലിലേക്കെത്തിയത്. ഇതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അന്വേഷണം വഴിത്തിരിവിലെത്തുകയുമായിരുന്നു. ഒരു ജോലി തരപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ടാണ് ചന്ദ്രു സുഹൃത്തിനെ വിളിച്ചത്. സുഹൃത്തിനെ കൊണ്ട് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിളിപ്പിക്കുകയും അങ്ങോട്ട് വരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതിയിലേക്ക് പോലീസെത്തിയത്. ഒടുവില്‍ ഷിമോഗയില്‍ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.

പ്രതിയെ കുടുക്കിയ പോലീസ് അന്വേഷണ സംഘത്തിന് അഭിനന്ദന പ്രവാഹമാണ്. കാസര്‍കോട് എ എസ് പി ഡി ശില്‍പ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിയുടെ അറസ്റ്റ് വിവരം പോലീസ് പുറത്തുവിട്ടത്. എ എസ് ഐമാരായ കെ എം ജോണ്‍, പ്രദീപ് കുമാര്‍, നാരായണന്‍, പോലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മി നാരായണന്‍, രാജേഷ്, മനു, ലതീഷ്, ഷിജിത്ത്, രതീശ്, ശ്രീകാന്ത്, ശിവകുമാര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related News:
സരസുവിന്റെ കൊല: പ്രതി ചന്ദ്രു രമേഷ് അറസ്റ്റില്‍, കൊല നടത്തിയത് മദ്യലഹരിയില്‍

ഇരുളിന്റെ മറവില്‍ മറ്റൊരു കാമുകനുമായി സരസു കെട്ടിപ്പിടിച്ച് ചുമ്പിക്കുന്നത് ജനല്‍ വഴി നോക്കികണ്ട ചന്ദ്രുവില്‍ പ്രതികാരം ആളിക്കത്തി; രണ്ട് ദിവസം മദ്യത്തില്‍ ആറാടിയ ശേഷം തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തി;അവസാനിപ്പിച്ചത് അഞ്ച് മാസം നീണ്ട അപഥ സഞ്ചാര ജീവിതം

സരസുവിന്റെ കൊല: ശരിയായ വിലാസം പോലുമില്ലാതിരുന്ന ചന്ദ്രുവിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത് സമര്‍ത്ഥമായ പോലീസ് ബുദ്ധി, പ്രതിയെ കുടുക്കിയ സി ഐ മനോജിനും എസ് ഐ അജിത്തിനും അഭിനന്ദന പ്രവാഹം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder, Murder-case, Crime, Congratulations for Sarasu's murder investigation team
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia