city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ സി ഐ ടി യു -എ ഐ ടി യു സി പോര്; മര്‍ദനമേറ്റ് നേതാക്കള്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 13.08.2020) പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കാസര്‍കോട് എസ്റ്റേറ്റില്‍ സി.ഐ ടി യു -എ.ഐ ടി യു സി പോര്. മര്‍ദ്ദനമേറ്റ് രണ്ട് നേതാക്കള്‍ ആശുപത്രിയില്‍. എസ്‌റേററ്റ് കമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചക്കിടയില്‍ സിഐടിയു യൂണിയന്‍ ജില്ലാ സെക്രട്ടറി പി ജി മോഹന്‍ എ ഐ ടി യു സി എസ്റ്റേറ്റ സെക്രട്ടറി പി.അഷറഫിനെ മര്‍ദ്ദിച്ചതായി എ ഐ ടി യു സി നേതാവ് കെ.വി കൃഷ്ണന്‍ ആരോപിച്ചു.

ഇതിന് പിന്നാലെ സി ഐ ടി യു നേതാവ് പി.ജി.മോഹനനും ആശുപത്രിയില്‍ ചികിത്സ തേടി.സി ഐ ടി യു വില്‍ നിന്ന് രാജിവെച്ച ചിലര്‍ എ ഐ ടി യു സി യില്‍ ചേര്‍ന്നതോടെയാണ് ഇടത് തൊഴിലാളി സംഘടനകള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. പ്ലാന്റേഷന്‍ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്ക് സി ഐ ടി യു ഓശാന പാടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എ ഐ ടി യു സി ആരോപിക്കുന്നു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ സി ഐ ടി യു -എ ഐ ടി യു സി പോര്; മര്‍ദനമേറ്റ് നേതാക്കള്‍ ആശുപത്രിയില്‍


Keywords: Kasaragod, Kerala, News, CITU, AITUC, Conflict, Conflict between CITU-AITUC workers in Plantation corporation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia