TTE attacked | 'സീസണ്‍ ടികറ്റുമായി റിസര്‍വേഷന്‍ കോചില്‍ യാത്ര'; തര്‍ക്കത്തിനിടെ ട്രെയിനില്‍ ടിടിഇയെ മര്‍ദിച്ച ശേഷം അധ്യാപകര്‍ രക്ഷപ്പെട്ടതായി പരാതി
Sep 20, 2022, 21:47 IST
കാസര്‍കോട്: (www.kasargodvartha.com) സീസണ്‍ ടികറ്റുമായി റിസര്‍വേഷന്‍ കോചില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ടിടിഇയെ മര്‍ദിച്ച ശേഷം മൂന്ന് അധ്യാപകര്‍ രക്ഷപ്പെട്ടതായി പരാതി. കണ്ണൂര്‍ ഡിപോയിലെ ടിടിഇ എം ഷൈജുവിനെ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ഷൈജുവിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആര്‍പിഎഫ് അറിയിച്ചു.
മംഗ്‌ളൂറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ വെച്ചാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കാസര്‍കോട്ട് നിന്ന് കയറിയ അധ്യാപകര്‍ കാഞ്ഞങ്ങാട് - നീലേശ്വരം സ്റ്റേഷനിടയില്‍ വെച്ച് ആക്രമിച്ചെന്നാണ് പറയുന്നത്. പിന്നീട് ഇവര്‍ നീലേശ്വരം സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിനിടയില്‍ അധ്യാപകരിലൊരാളുടെ ഐഡി കാര്‍ഡ് ടിടിഇക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Train, Assault, Complaint, Investigation, Crime, Railway, Complaint that travellers attacked TTE in train.
< !- START disable copy paste -->