മാറിയ കാലത്തിന്റെ സൗന്ദര്യസങ്കല്‍പങ്ങളില്‍ ടാറ്റു താരമായപ്പോള്‍ നിരവധി പേരാണ് ഭാവിയിലെ പ്രത്യാഘാതങ്ങള്‍ ഒന്നും മനസിലാക്കാതെ ദേഹമാസകലം ടാറ്റൂ കുത്താനായെത്തുന്നത്. അംഗീകൃത സ്ഥാപനങ്ങളില്‍ വലിയ നിരക്കുകള്‍ ഈടാക്കുമ്പോള്‍ വഴിയോരങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇത് ചെറിയ വിലയ്ക്ക് ചെയ്ത് കൊടുക്കുന്നു. ഇതാണ് പലരെയും ഇവരിലേക്ക് ആകര്‍ഷിക്കുന്നത്. ടാറ്റൂ, മെഹന്തി എന്നീ പേരുകളിലാണ് ഇവ ശരീരത്തിലും കൈവെള്ളയിലും പതിപ്പിക്കാറ്. ഇങ്ങനെ പതിപ്പിക്കുന്ന രൂപങ്ങള്‍ ഒരാഴ്ച വരെ ശരീരത്തില്‍ മായാതെ ഉണ്ടാകും. വിദ്യാര്‍ഥികളും യുവാക്കളുമാണ് ടാറ്റൂ ചെയ്യുന്നവരില്‍ ഏറെയും
എന്നാല്‍ പിന്നീട്, ടാറ്റൂ ചെയ്യാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അലര്‍ജി മൂലം തൊലി പൊള്ളിയടര്‍ന്ന് വൃണങ്ങള്‍ ഉണ്ടാകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇരയാവേണ്ടി വരുന്നു. വഴിയോരങ്ങളില്‍ മിക്കയിടത്തും പച്ചകുത്താന്‍ ഉപയോഗിക്കുന്ന സൂചിയും ട്യൂബുകളും അണുവിമുക്തമാക്കാറില്ല. ഒരേ സൂചി തന്നെയാണ് നിരവധി പേര്‍ക്ക് ഉപയോഗിക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പച്ചകുത്തുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള ആരോഗ്യപ്രശ്നങ്ങളാണ് വിളിച്ചുവരുത്തുന്നത്. ടാറ്റുവിന് ഉപയോഗിക്കുന്ന മഷി നിലവാരമില്ലാത്തതാണെങ്കില്‍ അലര്‍ജി ഉള്‍പെടെയുള്ള പ്രശ്നങ്ങളുണ്ടാകും.
ഹെപറ്റൈറ്റിസ് ബി, എച് ഐ വി പോലുള്ള രോഗങ്ങള്‍ പടരാം. രോഗബാധയുള്ള വ്യക്തിക്ക് ടാറ്റൂ ചെയ്തശേഷം, അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ അടുത്തയാളില്‍ ഉപയോഗിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. കാലത്തിന്റെ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുമ്പോള്‍ സുരക്ഷ,? ആരോഗ്യം എന്നീ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കിയില്ലെങ്കില്‍ വലിയ ദുരന്തങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുമ്പളയില്‍ ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്‌റഫിന്റെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.
You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Health, Health-Department, Treatment, AIDS, ALERT, Tattoo, Health Problems, Roadside Tattoos, Roadside tattoos can cause health problems.
< !- START disable copy paste -->