Viral Video | 'സോപിന്റെ പരസ്യത്തിലെന്തേ പെണ്ണുങ്ങ മാത്രം, നമ്മോല്ലെന്ത് ഹാര്‍പികില്‍ കുളിക്കുന്നതാ?'; കാസര്‍കോട്ടുകാരനായ ആണ്‍കുട്ടിയുടെ ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി വൈറലായി
Boy's Funny Video Goes Viral on Social Media#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) 'സോപിൻ്റെ പരസ്യത്തിലെന്തേ പെണ്ണുങ്ങ മാത്രം, നമ്മല്ലെന്തേ ഹാർപികിൽ കുളിക്കുന്നതാണോയെന്ന' കാസർകോട്ടുകാരനായ ആൺകുട്ടിയുടെ ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തി വൈറലായി. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
പല കംപനികളുടെയും പരസ്യങ്ങളിൽ സ്ത്രീ സാന്നിധ്യം മാത്രം ഉണ്ടാകുന്നതും പലരും ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളെയും പുരുഷൻമാരെയും ഒരേ പോലെ പരസ്യത്തിലേക്ക് ആകർഷിക്കുകയെന്ന വിപണന തന്ത്രമാണ് ഇതിന് പിന്നിലെന്നും സൗന്ദര്യവതികളായ പെണ്ണുങ്ങളെ ആരും ഒന്ന് ശ്രദ്ധിക്കും തുടങ്ങിയ അഭിപ്രായങ്ങളും സമൂഹ മാധ്യമ ചർചകളിൽ ഉയരുന്നുണ്ട്.