city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | ജീവനാംശം കിട്ടാന്‍ വ്യാജ ത്വലാഖ് രേഖയുണ്ടാക്കിയെന്ന് പരാതി; യുവതിയും ജമാഅത് സെക്രടറിയും കേസില്‍ കുടുങ്ങി; അന്വേഷണത്തിന് ഉത്തരവിട്ടത് കോടതി

കാസര്‍കോട്: (www.kasargodvartha.com) ജീവനാംശം കിട്ടാന്‍ വ്യാജ ത്വലാഖ് രേഖയുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിക്കും ജമാഅത് സെക്രടറിക്കെതിരെയുമാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കോടതിയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
  
Police Booked | ജീവനാംശം കിട്ടാന്‍ വ്യാജ ത്വലാഖ് രേഖയുണ്ടാക്കിയെന്ന് പരാതി; യുവതിയും ജമാഅത് സെക്രടറിയും കേസില്‍ കുടുങ്ങി; അന്വേഷണത്തിന് ഉത്തരവിട്ടത് കോടതി

യുവതിയുടെ ഭര്‍ത്താവ് പൊയിനാച്ചി പറമ്പയിലെ പി അബ്ദുല്‍ ഖാലിഖ്, അഡ്വ. ഗിരിഷ് റാവു മുഖേന ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരം മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സി എം ഹഫ്സത് ശാസിയ (34), പിതാവ് സി എ മുഹമ്മദലി, ചെമ്മനാട് ജമാഅത് മുന്‍ സെക്രടറി കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്.
          
Police Booked | ജീവനാംശം കിട്ടാന്‍ വ്യാജ ത്വലാഖ് രേഖയുണ്ടാക്കിയെന്ന് പരാതി; യുവതിയും ജമാഅത് സെക്രടറിയും കേസില്‍ കുടുങ്ങി; അന്വേഷണത്തിന് ഉത്തരവിട്ടത് കോടതി

ജീവനാംശം ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവ് തന്നെ ത്വലാഖ് ചൊല്ലിയെന്ന് ജമാഅത് സെക്രടറിയുടെ സഹായത്തോടെ ഭാര്യയും പിതാവും ചേര്‍ന്ന് വ്യാജ രേഖയുണ്ടാക്കിയെന്നാണ് ഭര്‍ത്താവിന്റെ പരാതി. താന്‍ ത്വലാഖ് ചൊല്ലിയതായി പ്രതി ഹഫ്സത് കോടതിയില്‍ സമര്‍പിച്ച ത്വലാഖ് രേഖ വ്യാജമാണെന്നാണ് ആക്ഷേപം. ഒപ്പും കയ്യക്ഷരവും സാക്ഷിയും വ്യാജമാണെന്നും ഹരജിക്കാരന്‍ പരാതിയില്‍ ആരോപിക്കുന്നു.

വനിതാ ലീഗ് നേതാവും ചെമ്മനാട് പഞ്ചായത് മുന്‍ വാര്‍ഡ് അംഗവുമായ യുവതി 2015മുതല്‍ ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുകയായിരുന്നു. 2016 ല്‍ ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് യുവതി കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ യുവതിക്ക് അനുകൂലമായി വിധി ലഭിച്ചിരുന്നു. വിധിക്കെതിരെ ഹൈകോടതിയില്‍ നല്‍കിയ അപീല്‍ ഹര്‍ജിയില്‍ പുനപരിശോധന നിലവിലുണ്ട്. ഇതിനു പിന്നാലെയാണ് ത്വലാഖ് ചൊല്ലിയെന്ന് ജമാഅത് സെക്രടറിയുടെ സഹായത്തോടെ വ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത് വന്നത്. ദമ്പതികള്‍ക്ക് 10 വയസുള്ള മകനുണ്ട്.

സംഭവത്തില്‍ വിദ്യാനഗര്‍ എസ്ഐ ബാലചന്ദ്രനാണ് കേസന്വേഷിക്കുന്നത്. യുവതി കോടതിയില്‍ സമര്‍പിച്ച ത്വലാഖ് രേഖയുടെ സര്‍ടിഫൈഡ് കോപി ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് ലഭിച്ചാല്‍ മാത്രമേ ത്വലാഖ് രേഖയുടെ ആധികാരികത അന്വേഷിച്ച് ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളൂവെന്ന് വിദ്യാനഗര്‍ സിഐ അനീഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

You Might Also Like: 

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Court-Order, Court, Marriage, Wedding, Jamaath-Committee, Complaint, Crime, Investigation, Talaq, Complaint that fake talaq document made to get alimony.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia