Navratri dresser | തളങ്കര ഭാഗത്ത് തനിച്ച് വന്ന ആ നവരാത്രി വേഷക്കാരൻ ആര്? ജനങ്ങള്‍ പരസ്പരം ചോദിക്കുന്നു
Who is that Navratri dresser?
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) തളങ്കര ഭാഗത്ത് തനിച്ച് വന്ന ആ നവരാത്രി വേഷക്കാരന്‍ ആര്?. ജനങ്ങള്‍ ഇപ്പോള്‍ ഇക്കാര്യം പരസ്പരം ചോദിക്കുകയാണ് ആ വേഷക്കാരനെക്കുറിച്ച്. തിങ്കളാഴ്ച നവരാത്രി ആരംഭിച്ച ദിവസം തന്നെയാണ് തളങ്കരയിലെ ചിലവീടുകളില്‍ യുവാവ് തനിച്ച് മുഖംമൂടി ധരിച്ചെത്തിയത്.
സാധാരണ നവരാത്രി വേഷക്കാര്‍ കൂട്ടമായാണ് എത്താറുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ തളങ്കരയില്‍ യുവാവ് തനിച്ച് മുഖംമൂടി ധരിച്ച് എത്തുകയായിരുന്നു. ഇതാണ് നാട്ടുകാരില്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയത്. സംശയം തോന്നിയ വീട്ടുകാര്‍ മുഖം മുടി മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും മാറ്റാതെ യുവാവ് തിരിച്ച് പോവുകയായിരുന്നു.
സാധാരണ തളങ്കര ഭാഗത്തേക്ക് നവരാത്രി വേഷങ്ങള്‍ അധികമായി എത്താറില്ല. അപ്പോഴാണ് തനിച്ച് മുഖംമൂടി മാത്രം ധരിച്ച് യുവാവ് എത്തിയത്. മുഖംമൂടി ധരിച്ചിട്ടുണ്ടെങ്കിലും കാഴ്ചയില്‍ പരിചയം തോന്നാത്ത ആളായിരുന്നു എത്തിയതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. പുലിക്കളിയും നവരാത്രി വേഷങ്ങളും കാസര്‍കോട്ട് പതിവാണെങ്കിലും അവരെല്ലാം കൂട്ടമായാണ് വീടുകളിലും സ്ഥാപനങ്ങളിലും മറ്റു സ്ഥലങ്ങളിലും എത്താറുള്ളത്.