വീടിന്റെ ജനൽ കമ്പി വളച്ച് അകത്ത് കടന്ന് മോഷണം നടന്നതായി പരാതി; വീട്ടുസാധനങ്ങൾ നഷ്ടപ്പെട്ടു
Aug 17, 2021, 22:20 IST
തളങ്കര: (www.kasargodvartha.com 17.08.2021) വീടിന്റെ ജനൽ കമ്പി വളച്ച് അകത്ത് കടന്ന് മോഷണം നടന്നതായി പരാതി. വീട്ടുസാധനങ്ങൾ നഷ്ടപ്പെട്ടതായി ഗൃഹനാഥൻ പറഞ്ഞു. തളങ്കര പള്ളിക്കാലിലെ സമീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
രണ്ട് ദിവസങ്ങളായി കുടുംബാംഗങ്ങളെല്ലാം ബന്ധുവീട്ടിൽ പോയിരുന്നതിനാൽ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. സമീർ രാത്രി കാലങ്ങളിൽ വീട്ടിൽ താമസിച്ചിരുന്നു. ഇതിനിടയിൽ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. പാത്രങ്ങളും മറ്റ് ഉപകരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തത്തി പരിശോധിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുവരികയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Kerala, Kasaragod, News, Thalangara, House-robbery, Top-Headlines, Crime, Complaint, Family, Complaint of theft in home.
< !- START disable copy paste -->