Police booked | യുവതിയെ ഉടുമുണ്ട് പൊക്കിക്കാണിച്ചതായി പരാതി; 67 കാരനെതിരെ പൊലീസ് കേസെടുത്തു
Sep 26, 2022, 17:31 IST
ബേക്കല്‍: (www.kasargodvartha.com) യുവതിയെ ശരീരത്തില്‍ പിടിച്ചുതള്ളുകയും ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഉദുമ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്ല ഹാജി (67) ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വാഹനം പാര്‍ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. മാനഹാനി വരുത്തിയതിനും അസഭ്യം പറഞ്ഞതിനും അടക്കം ഐപിസി 354, 354 എ (1)(i), 249 (b) വകുപ്പുകള്‍ പ്രകാരമാണ് അബ്ദുല്ല ഹാജിക്കെതിരെ കേസെടുത്തത്.
പരാതിയില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 40 കാരിയായ വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Police, Assault, Crime, Complaint, Bekal, Complaint of misbehavior; Police booked.
< !- START disable copy paste -->