തൃക്കരിപ്പൂർ: (www.kasargodvartha.com) ഭർതൃമതിയായ 35 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും കുഞ്ഞിനെ ഏൽപ്പിച്ചില്ലെങ്കിൽ ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തെന്ന കേസിൽ മഹാരാഷ്ട്ര എംപി യുടെ പേഴ്സണൽ സ്റ്റാഫ് അംഗമെന്ന് അവകാശപ്പടുന്ന യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ കേസെടുത്ത ചന്തേര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി ഹാരിസിനെ (41) യാണ് ചന്തേര എസ്ഐ, എംവി ശ്രീദാസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 35 കാരിയാണ് പരാതിക്കാരി.
'യുവതിയുടെ ഭർത്താവ്, പ്രതി ഹാരിസിൻ്റെ സുഹൃത്താണ്. കിഡ്നി രോഗിയായ സുഹൃത്തിനെ ആശുപത്രിയിലും മറ്റും കൊണ്ടുപോകാൻ ഹാരിസ് ഒപ്പം കൂടിയിരുന്നു. ഈ അടുപ്പം വെച്ച് ആശുപത്രിയിൽ പോകുമ്പോഴും മറ്റും സുഹുത്തിൻ്റെ ഭാര്യയെയും ഒപ്പം വരാൻ നിർബന്ധിച്ചിരുന്നു. ഭർത്താവ് ചികിത്സയിൽ കഴിയവെ പുറത്ത് ലോഡ്ജ് എടുത്ത് യുവതിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും കിടപ്പറ ദൃശ്യങ്ങൾ പകർത്തി വീണ്ടും വീണ്ടും വഴങ്ങാൻ നിർബന്ധിക്കുകയായിരുന്നു.
വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ അടുത്തിടെ യുവതി പ്രസവിച്ച കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഭർത്താവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർക്ക് പരാതി നൽകിയത്', പൊലീസ് പറഞ്ഞു.
ഡിവൈഎസ്പി, ചന്തേര ഇൻസ്പെക്ടർ പി നാരായണന് കൈമാറുകയും അന്വേഷണത്തിന് എസ്ഐ ശ്രീദാസിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. മഹാരാഷ്ട്രയിൽ ബിസിനസുകാരനെന്ന് അവകാശപ്പെടുന്ന ഹാരിസ് മഹാരാഷ്ട്രയിലെ ബിജെപി എംപിയുടെ പേഴ്സണൽ അംഗമാണെന്ന് അവകാശപ്പെട്ട് പലരെയും വിരട്ടിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords: Assault complaint; Youth arrested, Kerala,Kasaragod,news,Top-Headlines, Arrested,Assault,complaint,Man,case,Police Station,court,Remand.