ഗള്‍ഫുകാരന്റെ കാമുകിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിന്റെ പേരില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍
Mar 13, 2018, 19:52 IST
മഞ്ചേശ്വരം: (www.kasargodvartha.com 13.03.2018) ഫോണ്‍ ചെയ്ത് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു. കുമ്പള റെയില്‍വേ സ്റ്റേഷനു സമീത്തെ ബത്തേരിയില്‍ നിസാമുദ്ദീന്‍ (23), കുമ്പള നിത്യാനന്ദ മഠത്തിനടുത്ത് താമസിക്കുന്ന താജുദ്ദീന്‍ (19) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
മഞ്ചേശ്വരം പച്ചമ്പളം ദീനാര്‍ നഗറിലെ ഫായിസിനെയാണ് (28) സംഘം മര്‍ദിച്ചത്. ദേര്‍ളക്കട്ടെയിലെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫായിസിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഫായിസ് തന്നെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുവെന്ന് യുവതി കാമുകനായ നിസാമുദ്ദീനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ നിസാമുദ്ദീനും സുഹൃത്തുക്കളും ചേര്‍ന്ന് ഫായിസിനെ കര്‍ണാടക മുടിപ്പുവിലേക്ക് വിളിപ്പി്ക്കുകയും കാറില്‍ ബലമായി കിലോമീറ്ററുകളോളം തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
പാവൂരിലെത്തിയപ്പോള്‍ അടിയേറ്റ ഫായിസ് അബോധാവസ്ഥയിലായി. ഫായിസ് മരണപ്പെട്ടതായി സംശയിച്ച പ്രതികള്‍ കാര്‍ ഒരു കടയുടെ മുന്നില്‍ നിര്‍ത്തി വെള്ളം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഫായിസ് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് യുവാക്കളെയും യുവതിയെയും പോലീസിലേല്‍പിക്കുകയായിരുന്നു. രണ്ടു പേരെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, arrest, Police, Top-Headlines, Crime, Attack, Attack case; 2 arrested
< !- START disable copy paste -->