അല്‍ത്വാഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഷബീറിന്റെ കൂട്ടാളി അറസ്റ്റില്‍, മറ്റു പ്രതികളെ തിരയുന്നു
Jun 27, 2019, 17:42 IST
കുമ്പള: (www.kasargodvartha.com 27.06.2019) ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപെടുത്തിയ കേസില്‍ ഷബീറിന്റെ കൂട്ടാളി അറസ്റ്റില്‍. ഉപ്പള പെരിങ്കടിയിലെ റുമൈര്‍ എന്ന റുമൈസിനെ (20) യാണ് കുമ്പള സി ഐ രാജീവന്‍ വലിയവളപ്പ്, എസ് ഐ എ സന്തോഷ് കുമാര്‍, മഞ്ചേശ്വരം എസ് ഐ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി തന്നെ റുമൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ഷബീറിനെയും മറ്റു പ്രതികളെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അല്‍ത്വാഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിനു സമീപത്തു നിന്നും ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഷബീറിന്റെ 10 വയസുള്ള കുട്ടിയെയും ഒപ്പം തട്ടിക്കൊണ്ടു പോയിരുന്നു. കുട്ടിയെ പിന്നീട് വിട്ടയച്ചുവെങ്കിലും അല്‍ത്വാഫിനെയും കൊണ്ട് സംഘം കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അല്‍ത്വാഫിനെ സംഘം വെട്ടിയത്. അതിനുമുമ്പ് ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയും ചെയ്തിരുന്നു. അവശനിലയിലായ അല്‍ത്വാഫിനെ സംഘം മംഗളൂരു ദേര്‍ളകട്ടെയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ചികിത്സ നല്‍കിയെങ്കിലും അല്‍ത്വാഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Related News:
അല്‍ത്വാഫിന്റെ കൊലപാതകം: പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ ഉഡുപ്പി, പോലീസ് പിന്നാലെ, മരണകാരണം കൈത്തണ്ടയിലേറ്റ മാരക വെട്ടില്‍ നിന്നും ചോരവാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന്
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയ വിവാഹം; 2 കുട്ടികളുണ്ടായതിനു പിന്നാലെ സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഇതോടെ വിവാഹമോചനം, തുടര്‍ന്ന് മറ്റൊരു വിവാഹം, അതും ഒഴിവാക്കി ആദ്യ ഭാര്യയെ വീണ്ടും കെട്ടി, പിന്നാലെ മനസുമാറി പീഡനം തുടര്‍ന്നു, ഒടുവില്‍ സംഭവവികാസങ്ങള്‍ എത്തിച്ചത് പിതാവിന്റെ അരുംകൊലയിലേക്ക്, അല്‍ത്വാഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മരുമകനെയും കൂട്ടുകാരെയും പോലീസ് തിരയുന്നു
മയക്കുമരുന്ന് കടത്ത് അടക്കം 19 കേസുകളില്‍ പ്രതിയായ മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു
അല്‍ത്താഫിന്റെ കൊല: മരുമകനടക്കം 5 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി, പ്രതികള്‍ ഒളിവില്‍, കാറുകള്‍ കണ്ടെത്താനായില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, arrest, Crime, Police, Althaf's murder: one accused arrested
< !- START disable copy paste -->