city-gold-ad-for-blogger

നാവികസേനയിൽ തട്ടിപ്പ്; തോക്കും 40 തിരകളും മോഷ്ടിച്ച അഗ്നിവീറും സഹോദരനും പിടിയിൽ

Agnipath Scheme Employee and Brother Arrested for Stealing Gun and Ammunition from Naval Base 
Photo Credit: X/Mumbai Police

● മുംബൈ കൊളാബ നാവിക സേനാ മേഖലയിലാണ് സംഭവം
● നാവികസേനയിലെ രാകേഷ് ദുബ്ബുളയും സഹോദരനുമാണ് അറസ്റ്റിലായത്.
● സീനിയർ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചാണ് രാകേഷ് തോക്ക് സ്വന്തമാക്കിയത്.
● പ്രതികളെ മുംബൈയിലെ ഉന്നത നാവികസേനാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.

​​മുംബൈ: (KasargodVartha) കൊളാബ നാവിക സേനാ മേഖലയിൽനിന്ന് തോക്കും 40 തിരകളും മോഷ്ടിച്ച കേസിൽ സീനിയർ ഉദ്യോഗസ്ഥനായി വേഷമിട്ട അഗ്നിവീറിനെയും സഹോദരനെയും മുംബൈ പോലീസ് തെലങ്കാനയിൽനിന്ന് പിടികൂടി. നാവികസേനയിലെ അഗ്നിവീറായ രാകേഷ് ദുബ്ബുള (24), സഹോദരൻ ഉമേഷ് ദുബ്ബുള (25) എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി ന്യൂ നേവി നഗറിലെ സേനാ ക്വാർട്ടേഴ്സിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ നാവികനിൽനിന്നാണ് രാകേഷ് ദുബ്ബുള തോക്കും തിരകളും തട്ടിയെടുത്തത്. ജൂനിയർ നാവികന്റെ ഡ്യൂട്ടി സമയം അവസാനിക്കാറായപ്പോൾ, താൻ സുരക്ഷാ ഡ്യൂട്ടി ഏറ്റെടുക്കുകയാണെന്ന് അറിയിച്ചാണ് സീനിയർ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ രാകേഷ് തോക്ക് വാങ്ങിയത്. ഇതിനുശേഷം തോക്കും തിരകളും ഒരു ബാഗിലാക്കിയ രാകേഷ്, സമീപത്തെ മതിലിനടുത്തെത്തി ബാഗ് പുറത്തേക്കെറിഞ്ഞു. നേരത്തേ പറഞ്ഞുറപ്പിച്ചതനുസരിച്ച് അവിടെ കാത്തുനിന്നിരുന്ന സഹോദരൻ ഉമേഷ് അത് കൈവശപ്പെടുത്തി.

തുടർന്ന്, നാവികസേനാ മേഖലയിൽനിന്ന് കടന്നുകളഞ്ഞ ഇരുവരും കുർള എൽടിടി സ്റ്റേഷനിൽനിന്ന് തെലങ്കാനയിലേക്കുള്ള ട്രെയിനിൽ കയറി. നേരത്തേ അവധിക്ക് അപേക്ഷിച്ചിരുന്ന രാകേഷ് എന്തിനാണ് മോഷണം നടത്തിയത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവം നടന്ന അതീവ സുരക്ഷാ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, തോക്ക് മോഷ്ടിച്ച വ്യക്തിക്ക് രാകേഷുമായി സാമ്യമുള്ളതായി കണ്ടെത്തിയിരുന്നു.

ഇതിനിടെ, നാവികസേന അതീവ പ്രാധാന്യത്തോടെ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള രാകേഷിന് അഗ്നിവീറായതിനാൽ നാവിക മേഖലയെക്കുറിച്ച് വിശദമായി അറിയാം. അതേസമയം, പത്താം ക്ലാസ് പോലും പൂർത്തിയാക്കാത്തയാളാണ് സഹോദരൻ ഉമേഷ്. പ്രതികളെ മുംബൈയിൽ എത്തിച്ചശേഷം ഉന്നത നാവികസേനാ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യും.
 

നാവികസേന പോലെയുള്ള അതീവ സുരക്ഷാ മേഖലകളിലെ ഇത്തരം വീഴ്ചകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ.

Article Summary: An Agnipath scheme employee and his brother were arrested in Telangana for stealing a gun and ammunition from a Mumbai naval base.

#Agniveer #NavalCrime #MumbaiPolice #GunTheft #IndianNavy #Telangana

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia