മരിച്ചു വീഴുമ്പോള്‍ കെ.എസ് പറഞ്ഞുകൊണ്ടിരുന്നത്...
Oct 20, 2013, 06:00 IST
രവീന്ദ്രന്‍ പാടി
പ്രവര്‍ത്തിച്ചു കൊണ്ടു തന്നെ മരിക്കാന്‍ കഴിയുക ഒരു ഭാഗ്യമാണ്. പോരാടിക്കൊണ്ട് മരിക്കുക മഹാഭാഗ്യവും. ഇതാണ് കെ.എസ് അബ്ദുല്ലയുടെ മരണത്തില്‍ സംഭവിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി പോരാടുകയും ശബ്ദിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച നെഞ്ചംപറമ്പില്‍ ഇരകള്‍ക്ക് വേണ്ടി പ്രസംഗിക്കുന്നതിനിടെ അദ്ദേഹം പ്രസംഗപീഠത്തോടൊപ്പം വേദിയിലേക്ക് കുഴഞ്ഞുവീണ് അന്ത്യശ്വാസം വലിക്കുകയായിരുന്നു.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറിനിടെയായിരുന്നു ആ മഹത് ചരമം സംഭവിച്ചത്. സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ പി.കെ സുധീര്‍ ബാബു, ഡോ. മുഹമ്മദ് അഷീല്‍, ഡോ. കെ. ജയകുമാര്‍ എന്നിവരെ വേദിയിലേക്ക് ആനയിച്ച അബ്ദുല്ല പരിപാടി തുടങ്ങിയപ്പോള്‍ സദസിലിരുന്ന് പ്രസംഗം കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് അദ്ദേഹം വേദിയിലെത്തിയത്. ഡോ. പി.എസ് ഹരികുമാര്‍, കെ. ജയകുമാര്‍, കെ.ബി മുഹമ്മദ്കുഞ്ഞി എന്നിവര്‍ക്ക് ശേഷം പ്രസംഗിക്കാന്‍ എഴുന്നേറ്റതായിരുന്നു അദ്ദേഹം. നാല് മിനിറ്റോളം അദ്ദേഹം പ്രസംഗിച്ചു. അതിനിടെ വാക്കുകള്‍ മുറിയുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
പരിപാടിയില്‍ സംബന്ധിച്ചിരുന്ന ഡോക്ടര്‍മാരെല്ലാം ചേര്‍ന്ന് അദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍തന്നെ മുള്ളേരിയയിലെയും കാസര്‍കോട്ടെയും ആശുപത്രികളില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അബ്ദുല്ല അന്ത്യയാത്രയായിരുന്നു. നെഞ്ചംപറമ്പിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് അറുതിവരുത്താന്‍ ഈ സെമിനാറിനും മെഡിക്കല്‍ ക്യാമ്പിനും കഴിയട്ടെ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അബ്ദുല്ല പ്രസംഗം ആരംഭിച്ചത്.
തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു: 'ആദൂര്‍ കൈത്തോടിലെ മമത-നാരായണന്‍ ദമ്പതികള്‍ക്ക് അഞ്ച് കുഞ്ഞുങ്ങളാണ് ജനിച്ചത്. ഇതില്‍ നാല് പേരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധയെ തുടര്‍ന്ന് മരിച്ചു. മൂന്ന് കുട്ടികള്‍ കുറച്ചുകാലം ജീവിച്ചിരുന്നെങ്കിലും അവസാനം ജനിച്ച കുഞ്ഞ് മാംസ കഷ്ണം മാത്രമുള്ള മുഖവുമായാണ് പിറന്നത്. അത് ജനിച്ചപാടേ മരിച്ചു. ഇതുപോലെ നാലും അഞ്ചു കുഞ്ഞുങ്ങള്‍ ദുരിത ബാധിതരായുള്ള 12 ലധികം വീടുകള്‍ നെഞ്ചംപറമ്പിലും പരിസരങ്ങളിലുമുണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഡോ. അച്യുതന്‍ കമ്മിറ്റിക്ക് തെളിവ് നല്‍കിയ തൊഴിലാളികളില്‍ പലരും ദുരിത ബാധിതരായി മരിച്ചു. ചിലര്‍ ഇപ്പോഴും ദുരിതംപേറി കിടക്കയിലാണ്. ഇവരെ പ്ലാന്റേഷന്‍ അധികൃതരും കൈയ്യൊഴിഞ്ഞിരിക്കുകയാണ് '..... ഇത്രയും പറഞ്ഞപ്പോഴേക്കും മുറുകെ പിടിച്ചിരുന്ന പ്രസംഗ പീഠവുമായി കെ.എസ്. അബ്ദുല്ല വേദിയുടെ വലതുവശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സദസും വേദിയും ഒരുപോലെ പകച്ചുനിന്ന നിമിഷം. കവി ടി. ഉബൈദിന്റെയും പ്രൊഫ. എം.എന്‍. വിജയന്റെയും മരണത്തെ അനുസ്മരിച്ചു പോകുന്ന നിമിഷങ്ങള്‍......
എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ചവര്‍ക്കെതിരെയും ഇരകളുടെ ക്ഷേമത്തിന് വേണ്ടിയും ഒരു ജീവിതം തന്നെ സമര്‍പിച്ച മഹാ മനസിന് ഉടമയായിരുന്നു കെ.എസ് അബ്ദുല്ല. ഒരു നിയോഗം പോലെയാണ് അദ്ദേഹം സേവനത്തിന് വേണ്ടി മാറ്റിവെച്ചത്. കാറഡുക്ക മഞ്ഞംപാറ സ്വദേശിയായ അബ്ദുല്ല നേരത്തെ ഗ്വാളിമുഗയില്‍ പലചരക്ക് കട നടത്തിയിരുന്നു. കുറച്ചുകാലം മരക്കച്ചവടവും നടത്തി. മൈസൂരില്‍ കരകൗശല വസ്തുക്കളുടെ വില്‍പന ശാലയും ഇടക്കാലത്ത് നടത്തി. ആ സ്ഥാപനം അടച്ചുപൂട്ടിയാണ് അദ്ദേഹം ദുരിത ബാധിതരുടെ കണ്ണുനീരൊപ്പാന്‍ ഇറങ്ങിത്തിരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അബ്ദുല്ലയ്ക്ക് ഗാന്ധിജിയുടെ സമര മാര്‍ഗങ്ങളോടായിരുന്നു പ്രിയം. അനീതി എവിടെ കണ്ടാലും അതിനെതിരെ പ്രതികരിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. ദുഃഖിക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കാന്‍ അദ്ദേഹം തയ്യാറായി. ഭൂമിയില്ലാത്തവര്‍ക്ക് തന്റെ ഭൂമി പതിച്ചു നല്‍കിയും അദ്ദേഹം മാതൃകകാട്ടി.
തന്റെ കുടുംബത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ രോഗികളെ കണ്ടും അവരുടെ വിഷമങ്ങളും വിയോഗവും നേരില്‍ അനുഭവിച്ചുമായിരുന്നു അബ്ദുല്ല സമര പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഈ മഹാമാരിയെ നാട്ടില്‍ നിന്ന് കെട്ടുകെട്ടിച്ചാലേ തനിക്കും തന്റെ കുടുംബത്തിനും നാട്ടുകാര്‍ക്കും രക്ഷയുള്ളൂവെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.
1997 ല്‍ പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനെത്തിയ ഹെലികോപ്റ്റര്‍ തടഞ്ഞുകൊണ്ടായിരുന്നു അബ്ദുല്ല എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇ. ചന്ദ്രശേഖരന്‍ നായരായിരുന്നു അന്ന് ആര്‍.ഡി.ഒ. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിവെക്കാന്‍ കെ.എസിന്റെ നേതൃത്വത്തിലുള്ള സംഘം അന്ന് നിവേദനവുമായി ആര്‍.ഡി.ഒയ്ക്ക് മുന്നിലെത്തി. തുടര്‍ന്ന് സേഫ്റ്റി കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍ തീരുമാനത്തിന് വിരുദ്ധമായി നെഞ്ചംപറമ്പില്‍ വിഷമഴ വര്‍ഷിക്കാനെത്തിയ ഹെലികോപ്റ്ററുകള്‍ തടയാന്‍ അബ്ദുല്ലയും അനുയായികളും മുന്നിട്ടിറങ്ങി. ഇത് മണത്തറിഞ്ഞ പോലീസുകാര്‍ സമരക്കാരെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്നിങ്ങോട്ട് എണ്ണമറ്റ സമരങ്ങളില്‍ മുന്നണിയിലും പിന്നണിയിലും നിന്ന് അഹോരാത്രം പോരാടുകയായിരുന്നു അബ്ദുല്ല.
അദ്ദേഹത്തിന്റെ മരണവും പോര്‍മുഖത്തു തന്നെ സംഭവിച്ചത് ഒരു യാദൃച്ഛികതയാവാം. രോഗികള്‍ക്കും അധികൃതര്‍ക്കും തന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് തന്നെ ആ മരണം സംഭവിച്ചപ്പോള്‍ അതിന് പലതരം അര്‍ത്ഥവും മാനങ്ങളും കൈവരുന്നു. അബ്ദുല്ലയുടെ ശ്രമഫലമായാണ് നെഞ്ചംപറമ്പില്‍ ക്യാമ്പും സെമിനാറും നടത്താന്‍ അധികൃതര്‍ തയ്യാറായത്. നെഞ്ചംപറമ്പില്‍ കിണറില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നത് സംബന്ധിച്ചുള്ള ആശങ്കയും ഭീതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് അകറ്റാനായിരുന്നു സെമിനാറും ക്യാമ്പും സംഘടിപ്പിച്ചത്. പരിപാടിയില്‍ പരമാവധി ആള്‍ക്കാരെ സംഘടിപ്പിക്കാന്‍ അബ്ദുല്ലയുടെ കര്‍മോത്സുകമായ നേതൃത്വത്തിന് കഴിഞ്ഞു. 400 ഓളം പേരാണ് ക്യാമ്പിലെത്തിയത്. സെമിനാര്‍ വേദിയിലും ക്യാമ്പ് സ്ഥലത്തും ഒരു ആതിഥേയന്റെ റോളിലായിരുന്നു അബ്ദുല്ല ഓടിച്ചാടി നടന്നത്.
എന്‍ഡോസള്‍ഫാനെതിരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോഴും തനിക്ക് സര്‍ക്കാരിന്റെയോ, സംഘടനകളുടെയോ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു. അതോടൊപ്പം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങളും അനാരോഗ്യകരമായ പ്രചരണങ്ങളും അദ്ദേഹത്തിന്റെ ശുദ്ധമനസിനെ വേദനിപ്പിച്ചിരുന്നു. എല്ലാത്തിനുമുപരി രോഗികളുടെ ആശ്വാസമായിരുന്നു തന്റെയും ആശ്വാസമെന്ന് അദ്ദേഹം വിശ്വസിച്ചു.
നെഞ്ചംപറമ്പിലെ സൂഫി എന്നായിരുന്നു പ്രൊഫ. എം.എ റഹ് മാന്‍ എന്‍വിസാജ്-ഒപ്പുമരം രേഖകള്‍ എന്ന പുസ്തകത്തില്‍ കെ.എസ് അബ്ദുല്ലയെ വിശേഷിപ്പിച്ചിരിക്കുന്നത്. അത് തികച്ചും അന്വര്‍ത്ഥമാണ്. എന്‍ഡോസള്‍ഫാനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും ഇരകളുടെ കണ്ണീരൊപ്പുന്ന നടപടികള്‍ക്കും കെ.എസ് അബ്ദുല്ലയുടെ ജ്വലിക്കുന്ന സ്മരണ കൂടുതല്‍ കരുത്തുപകരുമെന്ന് നമുക്ക് ആശിക്കാം.
Related News:
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളി കെ.എസ് അബ്ദുല്ല പ്രസംഗവേദിയില്‍ കുഴഞ്ഞു വീണു മരിച്ചു
Also Read:
Keywords : Endosulfan, Protest, Leader, Death, Kasaragod, Mulleria, Article, KS Abdulla, Manhanpara, Nenjam Parambu, Ban Endosulfan, Helicopter, Police, Arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement:

ഭര്‍ത്താവിന്റെ രഹസ്യവും ഭാര്യയുടെ ആശയും