city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Shares | ഒമ്പതോഹരിക്കാരും മുന്നോഹരിക്കാരും

ഒരു ഉമ്മ (അമ്മ) പെറ്റ മക്കളാണ് നാം - 2

-കൂക്കാനം റഹ്മാന്‍

(www.kasargodvartha.com) മമ്മാക്ക് പ്രായമായപ്പോള്‍ ബാപ്പ മൊയിഞ്ഞിയും മമ്മാക്കയും സമ്പാദിച്ച സ്വത്ത് ഭാഗം വെക്കുന്നതിന് തീരുമാനിച്ചു. അതിന് സഹായിയായി ശ്രീദേവി അമ്മ (ആമിന ഉമ്മ) യുടെ അനുജത്തിയുടെ മകനെ സഹായിയായി വെച്ചു. ബാപ്പ മൊയിഞ്ഞിക്കുണ്ടായ ഒമ്പത് മക്കള്‍ക്ക് ഒമ്പത് ഓഹരി വെച്ചു ഭാഗിച്ചു. മമ്മാക്കുണ്ടായ മൂന്ന് മക്കള്‍ക്ക് മുന്ന് ഓഹരി വെച്ചു ഭാഗിച്ചു. അങ്ങിനെ ഒമ്പത് ഓഹരിക്കാരും മുന്നോഹരിക്കാരും ഉണ്ടായി. ഒമ്പതോഹരിക്കാര്‍ വലിയപുര തറവാട്ടുകാരും മുന്നോഹരിക്കാര്‍ മണക്കാട് തെക്കേ പീടിക തറവാട്ടുകാരുമായി മാറി.
            
Shares | ഒമ്പതോഹരിക്കാരും മുന്നോഹരിക്കാരും

എങ്ങിനെയായാലും രണ്ടു തറവാട്ടുകാരുടെയും മുന്‍ തല മുറ ബ്രാഹ്മണ കുടുംബത്തില്‍ നിന്ന് വന്നവരാണെന്നു വ്യക്തം. ശ്രീദേവിയെന്ന ബ്രാഹ്മണ സ്ത്രീയില്‍ മൊയിഞ്ഞിക്കുണ്ടായ പത്തുമക്കളില്‍ മമ്മാക്ക് എന്ന് അറിയപ്പെട്ടിരുന്ന വ്യക്തിയാണ് കരിവെളളുരിലെത്തി സ്വര്‍ണ്ണപ്പണിക്കാരായ ചെട്ടി സമുദായത്തിലെ സ്ത്രീയെ വിവാഹം കഴിച്ചത് എന്ന വാമൊഴി അറിവിന് ഒരു സൂചകം കൂടിയുണ്ട്. കരിവെള്ളൂരില്‍ ഇപ്പോഴും നിലനില്‍ ക്കുന്ന തറവാട് വീട്ടിന് ചുറ്റും ചെട്ടി സമുദായക്കാരാണ് ജീവിച്ചു വന്നിരുന്നത്. അവര്‍ക്കായ് മണക്കാട് ചെട്ടി അമ്പലവും നിലവി ലുണ്ട്.

നാനൂറ് വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ഒരു സംഭവമായിട്ടാണ് ഇതിനെ പരിഗണിക്കേണ്ടത്. അതിന്റെ പിന്‍തുടര്‍ച്ചക്കാരായി മണക്കാട് തെക്കേ പീടിക തറവാട്ടില്‍ 100 വര്‍ഷം മുമ്പ് ജീവിച്ചിരുന്നവരുടെ നേരറിവുകള്‍, രേഖകള്‍ ലഭിച്ചിട്ടുണ്ട്. 1860 ല്‍ തറവാട്ടില്‍ ജീവിച്ചു വന്ന വ്യക്തിയാണ് ആമിനുമ്മ.
അവര്‍ക്ക് മൂന്നു മക്കളുണ്ടായി. അതില്‍ മൂത്തമകള്‍ തറവാട്ടില്‍ തന്നെ താമസമാക്കി. മറ്റുള്ള നാലുമക്കളില്‍ മറിയുമ്മക്ക് കുക്കാനം വടക്കുഭാഗത്തുള്ള സ്വത്തും ആമിനക്ക് കൂക്കാനം തെക്കുഭാഗത്തുളള സ്വത്തും ഭാഗിച്ചു നല്‍കി പിരിഞ്ഞു. ഇതിന്റെ ആറാമത്തെ തലമുറക്കാരിയായ കുഞ്ഞാമിനയാണ് തറവാട്ടിന്റെ ആരൂഢമായ കരിവെള്ളൂര്‍ മണക്കാട് തെക്കേപീടികയില്‍ ഇപ്പോള്‍ ജീവിച്ചുവരുന്നത്. മണക്കാട് തെക്കേപീടിക എന്ന തറവാട്ട് പേരിന് ഇടയാക്കിയത് ഇങ്ങിനെയാവാം.

ഇപ്പോള്‍ കരിവെള്ളൂര്‍ ബസാറില്‍ കൂടി കടന്നു പോകുന്ന നാഷണല്‍ ഹൈവേയ്ക്ക് കിഴക്കുവശം ഏതാണ്ട് ഒണക്കുന്ന് കുപ്പിത്തോട് മുതല്‍ മണക്കാട് പട്വാതോട് വരെ കിടക്കുന്ന ഭൂപ്രദേശത്തെയാണ് മണക്കാട് എന്ന് അറിയപ്പെടുന്നത്. സ്ഥലം തിരിച്ചറിയാനുളള സൗകര്യത്തിനായി മണക്കാടിനെ തെക്കേ മണക്കാട് എന്നും വടക്കേ മണക്കാടെന്നു പറയപ്പെടുന്നു. ഇതില്‍ തെക്കേ മണക്കാട് ഭാഗത്താണ് മണക്കാട് തെക്കേപീടിക തറവാട്. പഴയകാലത്ത് മുസ്ലിം വീടുകളെ പീടിക എന്ന പേരിലറിയപ്പെടാറുണ്ട്. മുസ്ലിം വിഭാഗത്തിന്റെ മുന്‍ഗാമികളൊക്കെ കച്ചവടക്കാരായതുകൊണ്ടാവാം പീടിക എന്ന് വീടിനെയും വിളിക്കപ്പെട്ടത്.
    
Shares | ഒമ്പതോഹരിക്കാരും മുന്നോഹരിക്കാരും

കരിവെള്ളൂരിനെ കുറിച്ചുള്ള പഠനത്തില്‍ മണക്കാട് എന്ന പേര് ഉത്ഭവിക്കാനുള്ള കാരണം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓണക്കുന്നു മുതല്‍ തെക്കോട്ട് ചുവന്ന പുഴിയായിരുന്നു. എന്റെ തല മുറയില്‍ പെട്ടവര്‍ക്കൊക്കെ അത് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടാവും. ഇപ്പോള്‍ തറവാടായി നില്‍ക്കുന്ന സ്ഥലം ചുവന്ന പുഴി പ്രദേശമായിരുന്നു. പള്ളി നില്‍ക്കുന്ന സ്ഥലം പളളിക്കൊവ്വല്‍ (കൊവ്വല്‍ പൂഴി സ്ഥലത്തെ സൂചിപ്പിക്കുന്നു). കുട്ടിക്കൊവ്വലും പലിയേരിക്കൊവ്വലും അങ്ങിനെ പേരുവന്നതാകാം. ഈ മണക്കാട് പ്രദേശത്തെ മണല്‍ക്കാട് എന്നാണ് അറിയപ്പെട്ടതെന്നും അത് ലോപിച്ച് മണക്കാട് ആയതെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് സ്വത്തിന്റെ അനന്തരാവകാശികള്‍ സ്ത്രീകളായിരുന്നു. മരുമക്കത്തായ സമ്പ്രദായത്തില്‍ അങ്ങിനെയേ നടക്കൂ. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്കായിരുന്നു തറവാട് ഭരണത്തിന്റെ സാരഥ്യം ലഭ്യമായത്. അന്ന് പത്തും പതിനഞ്ചും അതില്‍ കൂടുതലും ഏക സ്വത്തുക്കള്‍ തലമുറ തലമുറയായി ഭാഗം വെച്ചു കിട്ടിയിരുന്നു. വയലും കരഭൂമിയും ഒരേ പോലെയാണ് ലഭിച്ചിരുന്നത്. എല്ലാ സമുദായത്തെ പോലേയും മുസ്ലിം വിഭാഗത്തിലെ സ്ത്രീയും പുരുഷനും കാര്‍ഷിക മേഖലയില്‍ ഒപ്പത്തിനൊപ്പം അധ്വാനിച്ചിരുന്നു. സമ്പല്‍സമൃദ്ധമായിരുന്നു ആ കാലഘട്ടം. ആരൂഢതറവാട്ടില്‍ അവസാന കാലത്ത് ജീവിച്ചിരുന്ന സൂപ്പി എന്ന വ്യക്തിയെ കുറിച്ച് പറഞ്ഞ് കേട്ടറിവ് ഇങ്ങിനെയാണ്.

കിരീടം വെക്കാത്ത രാജാവ് എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. തറവാട്ട് വീടിന് താഴെയും മുകളിലുമായി നാല് ഇരുട്ടറകള്‍ ഉണ്ടായിരുന്നു. ആ ഇരുട്ടറകള്‍ക്ക് മരം കൊണ്ടുള്ള വാതിലുകളുണ്ടായിരുന്നില്ല. കല്ല് കൊണ്ട് അരയോളം ഉയരത്തില്‍ മറച്ചിരിക്കും. ധാന്യങ്ങള്‍ കൊണ്ടുവന്ന് നിറയ്ക്കാനുള്ള സൗകര്യത്തിനായിരുന്നു പോലും അങ്ങിനെ ചെയ്തിരുന്നത്. ഓരോ മുറിയിലും നെല്ല്, കുരുമുളക്, അടക്ക, കൊപ്ര എന്നിവ ശേഖരിച്ചു വെക്കും. മുന്നോഹരിക്കാര്‍ എന്നു വിളിക്കപ്പെട്ട മണക്കാട് തെക്കേ പീടികക്കാര്‍ 30 ഉം, 300 ഉം, 3000വും ഓഹരികളായി പിരിഞ്ഞു കേരളത്തിനകത്തും പുറത്തും ഇന്നു ജീവിച്ചു വരുന്നുണ്ട്.

കരിവെളളൂരിലെ മണക്കാട് തെക്കേ പീടിക തറവാട്ടുകാര്‍ വെളളൂര്‍, പയ്യന്നൂര്‍, കാങ്കോല്‍, പാടിച്ചാല്‍, ചെറുപുഴ, നീലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, കാലിക്കടവ്, തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ വ്യാപിച്ചു കിടക്കുന്നു. അവര്‍ എവിടെയെത്തിയാലും തങ്ങളുടെ തറവാട്ടു പേര് നെഞ്ചോട് ചേര്‍ത്ത് അഭിമാനത്തോടെ പറയും ഞങ്ങള്‍ മണക്കാട് തെക്കേപീടികക്കാരെന്ന്. അവരൊക്കെ ഇന്ന് വിവിധ മേഖലകളില്‍ തിളങ്ങി നില്‍പ്പുണ്ട്. പ്രമുഖ വ്യവസായികളുണ്ട്, ഔദ്യോഗിക സ്ഥാനത്ത് ഉന്നത സ്ഥാനം വഹിക്കുന്നവരുണ്ട്, രാഷ്ട്രീയ രംഗത്ത് പ്രബുദ്ധത നേടിയവരുണ്ട്, സ്‌പോര്‍ട്‌സ് രംഗത്ത് സജീവ സാന്നിദ്ധ്യമറിയിച്ചവരും, ഇന്നും അതിനെ പ്രോല്‍സാഹിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നവരുണ്ട്. കലാരംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചവരുണ്ട്. മതബോധന കര്‍മ്മ രംഗത്ത് ശ്രേഷ്ഠ സേവനം ചെയ്തവരുണ്ട്. ഇങ്ങിനെ ജീവിതത്തിന്റെ ഏത് രംഗത്തും തങ്ങളുടേതായ കഴിവും, പ്രാഗല്‍ഭ്യവും തെളിയിച്ചവരാണ് മണക്കാട് തെക്കേ പീടിക തറവാട്ടില്‍ പിറവി എടുത്തവര്‍.

ഇല്ലപ്പേരുകളില്‍ അറിയപ്പെടുന്ന മുസ്ലിം കുടുംബങ്ങളുണ്ട്. മണക്കാട് തെക്കേപീടിക തറവാട്ടുകാരെ പാട്ടില്ലക്കാര്‍ എന്നാണ് അറിയപ്പെടുന്നത്. ഇതേ പോലെ തലയില്ലം അഞ്ചില്ലം എന്നീ ഇല്ലപ്പേരുകളിലും ചില മുസ്ലിം കുടുംബങ്ങളെ അറിയപ്പെടുന്നു. ബ്രാഹ്മണരുടെ താമസസ്ഥലത്തെ ഇല്ലം എന്ന പേരിലാണ് അറിയപ്പെടുന്നത്. ബ്രാഹ്മണ കുടുംബങ്ങളുമായി ബന്ധമുള്ളതുകൊണ്ടാണോ ഇങ്ങിനെ അറിയപ്പെടാന്‍ ഇടയായത് എന്നും പഠന വിധേയമാക്കേണ്ടതുണ്ട്. ഒരു കാര്യം തീര്‍ച്ചയാണ് ശ്രീദേവി എന്ന ബ്രാഹ്മണ സ്ത്രീയില്‍ മൊയിഞ്ഞി എന്ന മുസ്ലിം കച്ചവടക്കാരനില്‍ ജനിച്ചുണ്ടായതാണ് തൃക്കരിപ്പൂരില്‍ വ്യാപിച്ചു കിടക്കുന്ന വലിയപീടികക്കാരും കരിവെള്ളൂരില്‍ തുടക്കമിട്ട തെക്കേപീടികക്കാരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പീടിക എന്ന പേരു വരാനുണ്ടായ കാരണം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ മുസ്ലിം ജനവിഭാഗം കച്ചവട തല്പരരായിരുന്നു. കച്ചവടസ്ഥാപനങ്ങളെ പീടിക എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനാലാവാം വലിയ പീടികയെന്നും, തെക്കേപീടികയെന്നും തറവാട്ട് പേരിനൊപ്പം ചേര്‍ക്കപ്പെടാന്‍ ഇടയാക്കിയത്. അതിനൊപ്പം കൂട്ടിവായിക്കേണ്ട ഒരു കാര്യം ആദ്യ കാലങ്ങളില്‍ ഓരോ വിഭാഗം താമസിക്കുന്ന ഇടങ്ങളെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ജാതിയേയും ഔന്നത്യത്തിന്റെയും അടിസ്ഥാനത്തില്‍ ദളിതരുടെ വാസസ്ഥലങ്ങളെ ചാളകളെന്നും, കുറച്ചുകൂടി ഉയര്‍ന്ന നിലയിലുള്ളവരുടെ വാസസ്ഥലത്തെ പുരയെന്നോ വീടെന്നോ പേരിലും ഉണ്ണിത്തിരി സമുദായക്കാരുടെ താമസസ്ഥലത്തെ മഠം എന്നും നമ്പൂതിരിമാരുടെത് ഇല്ലമെന്നും, തമ്പുരാക്കന്‍മാരുടെ താമസസ്ഥലത്തെ കോവിലകം എന്നും രാജാക്കന്‍മാരുടേത് കൊട്ടാരം എന്നൊക്കെയാണ് അറിയപ്പെടുന്നത്.

ALSO READ:

Keywords:  Article, Story, House, Kookanam-Rahman, Family, Nine shares and three shares.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia