city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മകളിലൂടെ ഡോക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്...

ഷെഫീഖ് ചെമ്പരിക്ക

(www.kasargodvartha.com 30/04/2015) കഴിഞ്ഞ ദിവസം നേപ്പാള്‍ ഭൂകമ്പത്തില്‍ മരണമടഞ്ഞ ഡോക്ടര്‍ മുഹമ്മദ് ഇര്‍ഷാദിന്റെ ഫോട്ടോ കണ്ടപ്പോഴെ മനസില്‍ തോന്നിയിരുന്നു എവിടെയോ കണ്ട് പരിചയം ഉള്ള മുഖമെന്ന്. ഇക്കാര്യം ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു...
വീണ്ടും വീണ്ടും ചിന്തിച്ചപ്പോള്‍ എനിക്ക് ഓര്‍മ കിട്ടി...അന്ന് ഞാന്‍ സഅദിയ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് യൂണിയനില്‍ പ്രവര്‍ത്തിച്ച കാലത്ത് കോളജില്‍ രക്തദാന ക്യാമ്പ് നടത്തിയിരുന്നു. ആ ക്യാമ്പിന് നേതൃത്വം നല്‍കിയത് ഡോക്ടര്‍ മുഹമ്മദ് ഇര്‍ഷാദായിരുന്നു.

വളരെ സൗമ്യ സ്വഭാവം കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകൃതമായിരുന്നു. ക്യാമ്പിലുടനീളം അദ്ദേഹത്തിന്റെ സേവനം ഞങ്ങള്‍ ശരിക്കും അനുഭവിക്കുകയും അദ്ദേഹം നല്‍കിയ ഉപദേശങ്ങള്‍ പിന്നീടുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാവുകയും ചെയ്തിരുന്നു.

അല്‍പ സമയത്തെ പരിചയമാണെങ്കിലും ആ വ്യക്തിത്വം മറക്കാന്‍ പറ്റിയില്ല. അത് കൊണ്ടുതന്നെയാവണം ഡോക്ടറുടെ ഫോട്ടോ കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരു പരിചയം തോന്നിയതും. ഒട്ടും പ്രായം തോന്നിക്കാത്ത അദ്ദേഹത്തെ ഞങ്ങള്‍ വിദ്യാര്‍ത്ഥികളിലൊരാളായി മാത്രമാണ് ചിലരെങ്കിലും കണ്ടത്. അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും പിന്നീടാണ് കേട്ടറിഞ്ഞത്. പ്രാര്‍ത്ഥിക്കാം നമുക്ക് അദ്ദേഹത്തിന്റെ പരലോക വിജയത്തിന് വേണ്ടി.

ഇളംപ്രായത്തില്‍ തന്നെ ആഗ്രഹങ്ങള്‍ ബാക്കിയാക്കി വിധിയുടെ വിളിവന്നപ്പോള്‍ എല്ലാവരെയും പോലെ അദ്ദേഹവും യാത്രയായി. നിക്കാഹ് നടന്നുവെങ്കിലും അനുബന്ധ ചടങ്ങുകളോടൊപ്പം ഡോ. ഇര്‍ഷാദിന്റെയും ഭാര്യയുടെയും സ്വപ്‌നങ്ങള്‍ ചിറകൊടിഞ്ഞ നിമിഷങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണുനിറയുന്നു.

അല്ലാഹു അദ്ദേഹത്തിന്റെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് കൊടുത്ത് അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടുമാറാകട്ടെ...
പ്രാര്‍ത്ഥനയോടെ...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഓര്‍മകളിലൂടെ ഡോക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്...

ഡോ. ഇര്‍ഷാദിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു നോക്കുകാണാന്‍ വന്‍ ജനാവലി

ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപക് തോമസിന്റെയും മൃതദേഹം ഡല്‍ഹിയിലെത്തിച്ചു

ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും

ദുരന്തമെത്തിയത് ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും നേപ്പാളിലെത്തി ഒരു മണിക്കൂറിനുള്ളില്‍

എ.എം ഹൗസ് തേങ്ങുന്നു; ഡോ. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ പ്രതിശ്രുത വധുവും ബന്ധുക്കളും

ഡോ. ഇര്‍ഷാദും, ഡോ. ദീപകും കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപോര്‍ട്ട്

ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും

ആശങ്കയുടെ മണിക്കൂറുകള്‍ നീങ്ങി; നേപ്പാളില്‍ ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും സുരക്ഷിതര്‍

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുബൈയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും കാണാതായി

നേപ്പാള്‍ ഭൂകമ്പത്തില്‍ കാസര്‍കോട് സ്വദേശിയെ കാണാതായി

Keywords : Kasaragod, Kerala, Doctor, Remembrance, Article, Dr. Irshad, Sa adiya college, Medical Camp, Shareef Chembarika. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia