സിപിഎമ്മില്‍ മഹിളകളിലും പ്രവാസികളിലും ഡിവൈഎഫ്ഐയിലും കരുത്തരായ ന്യൂനപക്ഷ കുലജാതരുണ്ട്
Nov 9, 2017, 18:13 IST
സി പി എം സമ്മേളനം: ചില ന്യൂനപക്ഷ വീക്ഷണങ്ങള്‍-4
പ്രതിഭാരാജന്‍
(www.kasargodvartha.com 09.11.2017) ജില്ലക്കകത്ത് മുസ്ലീം സമുദായം സാമാന്യം ഭേദപ്പെട്ട നിലയില്‍ സാമൂഹിക നേട്ടം ആര്‍ജ്ജിച്ചിരിക്കുന്നു എന്നാണ് ആര്‍.എസ്.എസ് വെളിവാക്കുന്നത്. അതു പരിഗണിക്കാമെങ്കില്‍ അതിനുള്ള കാരണം കേരളത്തില്‍ ഇടതുപക്ഷം ശക്തി പ്രാപിച്ചതിന്റെ ഫലമായാണ്. അത്തരം ന്യൂനപക്ഷ ഭദ്രതകളെ തകര്‍ക്കുക എന്നത് ആര്‍.എസ്.എസിന്റെ രഹസ്യ അജണ്ടയൊന്നുമല്ല. തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് അവര്‍ ആദ്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് അതിനുത്തരവാദികളാകുന്ന സി.പി.എമ്മിനെയാണ്.
അമ്താഷായും,കുമ്മനവും അടക്കം നടത്തിയ ജനമുന്നേറ്റ ജാഥ അതിന്റെ എറ്റവും അവസാനത്തെ തെളിവാണ്. ന്യൂനപക്ഷങ്ങള്‍ സാമ്പത്തികമായി മുന്നേറിയതു കൊണ്ടാണ് മറ്റ് സമുദായങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമുണ്ടാകുന്നതെന്ന് ബി.ജെ.പിയുടെ ജില്ലാ നേതൃത്വവും വിലയിരുത്തുന്നു. ഈ പ്രചരണം സി.പി.എം സഹയാത്രികരെ പോലും സ്വാധീനിക്കുന്നു. മാനസികമായിട്ടെങ്കിലും പുരോഗമന വാദികളുടെ ഉള്ളറകളില്‍ കാവിവല്‍ക്കരണം സ്വരുക്കൂട്ടാന്‍ ഈ പ്രചരണത്തിനു സാധിക്കുന്നു. ഈ വസ്തുത സിപിഎം സമ്മേളന വേദികള്‍ എന്തു കൊണ്ടോ ചര്‍ച്ചക്കെടുക്കുന്നില്ല. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങളിലും ഭൂരിപക്ഷം പേരും ഇപ്പോഴും ദരിദ്രരാണ് എന്നതാണ് സി.പി.എമ്മിന്റെ കാഴ്ച്ചപ്പാട്. അടിസ്ഥാന വര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്വപ്നം കാണാന്‍ ന്യൂനപക്ഷങ്ങള്‍ കൂടെ നില്‍ക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം. അവ മറച്ചു വെക്കാനുള്ളതല്ല. മറച്ചു വെക്കുന്നിടത്താണ് പാര്‍ട്ടി ചികിത്സ തേടേണ്ടത്.
മറുവശവും കൂടി കാണണം. ന്യൂനപക്ഷ സമുദായത്തില്‍പെട്ട നേരത്തെ സൂചിപ്പിച്ചവരില്‍ ന്യൂനപക്ഷക്കാരായ ചില ധനാഢ്യര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയാടിസ്ഥാനത്തില്‍ ജനസാമാന്യത്തെ അവരുടെ പിന്നില്‍ അണിനിരത്തി രാഷ്ട്രീയ വിലപേശല്‍ നടത്തുണ്ട്. അതു കാണുമ്പോള്‍ തന്നെ ലീഗിന്റെ ഔദ്യോഗിക നേതൃത്വത്തില്‍ ഇരിക്കുന്ന ചില പ്രമുഖ വ്യക്തിത്വങ്ങള്‍ അവരുടെ പാര്‍ട്ടിക്ക് നല്‍കുന്ന സംഭാവനയേക്കാള്‍ അധികരിച്ച് ജാതി മതങ്ങള്‍ നോക്കാതെ അടിസ്ഥാന വര്‍ഗത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരെ കണ്ടെത്തി സഹായിക്കുന്നതും പരിചരിക്കുന്നതും കാണാതിരുന്നുകൂട. ഹൈന്ദവ ഉത്സവാദികളെ വരെ പരിപോഷിപ്പിക്കാന്‍ തയ്യാറാവുന്നവരുണ്ടെന്നത് മറച്ചു വെക്കപ്പെടേണ്ടതല്ല.
അത്തരത്തില്‍ പൊതുസമൂഹത്തെ സഹായിക്കാനും ഇതര മതസ്ഥര്‍ ആഘോഷിക്കുന്നത് കണ്ട് സംതൃപ്തി അടയാനും ഒരുങ്ങി നില്‍ക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് ലീഗിലാണെങ്കില്‍ പോലും സി.പി.എമ്മിന്റെ അടക്കമുള്ള സ്വപ്നങ്ങളാണ് അവര്‍ നടപ്പിലാക്കുന്നതെന്ന് കണ്ടറിയണം. ഭൂരിപക്ഷ വര്‍ഗീയ വിപത്തിനെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നതിനൊപ്പം തീവ്ര വര്‍ഗീതയെ ചെറുക്കുകയാണ് അതു വഴി അവര്‍ ചെയ്യുന്നത്. തീവ്രവാദ ചിന്തയില്‍ നിന്നും മുസ്ലീം യുവ മനസുകളെ മാറി ചിന്തിപ്പിക്കാന്‍ മാര്‍ഗദര്‍ശനം ചെയ്യുകയാണവര്‍. ആ അര്‍ത്ഥത്തില്‍ ഭാഗികമായെങ്കിലും അവരും ഇടതുപക്ഷ പ്രവര്‍ത്തകരാണ്. ഇതൊക്കെ പാര്‍ട്ടി കാണാതിരുന്നുകൂട. ആര്‍.എസ്.എസിനു വളം ലഭിക്കാതിരിക്കാനും ഐ.എസ് പോലുള്ള മുസ്ലീം തീവ്രവാദത്തിലേക്ക് എടുത്തു ചാടാതിരിക്കാനുള്ള പ്രചോദനവുമാണ് ഇവര്‍ തങ്ങളുടെ പ്രവത്തിയിലൂടെ ചെയ്യുന്നത്. ഇവര്‍ ചെയ്യുന്നതും ഒരു ഇടതു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ധനാഢ്യരെ പാര്‍ട്ടി രാഷ്ട്രീയമായും സാമൂഹികപരമായും ഉപയോഗിക്കണം. ഇതു പറയുമ്പോഴും ആനുപാതികമായോ അതിനേക്കാള്‍ വേഗതയിലോ ന്യൂനപക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയോടൊപ്പം വളരുന്നു എന്ന സത്യവും കാണാതെ പോകരുത്.
കമ്മ്യൂണിസ്റ്റ് വിരോധം ഗണ്യമായ തോതില്‍ വ്യവസ്ഥാപിത ന്യൂനപക്ഷ മതവിഭാഗത്തിനിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സ്ഥിതി പരിശോധിക്കുന്നതിനിടയിലാണ് ഇത്തരം മഹത് വ്യക്തിത്വങ്ങള്‍ ഇതര രാഷ്ട്രീയത്തിലെ പ്രവര്‍ത്തകരാണെങ്കില്‍ പോലും പ്രകാശം പരത്തുന്നുണ്ട് എന്ന് നാം തിരിച്ചറിയേണ്ടത്. ജാതി-മത- വിദ്യാഭ്യാസ, ആരാധനാ സ്ഥാപനങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തില്‍ എന്നും മുന്നിലാണ്. കമ്യൂണിസ്റ്റ് ആശയത്തിന്റെ വരവ് മതമേലാളന്മാരുടെ ആധിപത്യത്തിന് തിരിച്ചടിയാകുമെന്ന് പുരോഹിത വര്‍ഗം ഭയപ്പെടുന്നതാണ് അതിനു കാരണം. അതുകൊണ്ട് തന്നെ ഭുരിപക്ഷ മതത്തിന്റെ ഭീഷണി സഹിച്ചാലും വേണ്ടില്ല, അതിനേക്കാള്‍ ആപത്കരമാണ് സി.പി.എമ്മിന്റെ കടന്നു കയറ്റമെന്ന് തങ്ങളുടെ അനുയായികളെ അവര്‍ നിര്‍ബന്ധിച്ചു പഠിപ്പിക്കുന്നു. ഇതിനു തടയിടാന്‍ കഴിയണം. അതിനായി പുരോഗമനവാദികള്‍ക്ക് ഈ വഴികളിലെല്ലാം കടന്നു ചെല്ലാന്‍ കഴിയണം. അങ്ങനെ കടന്നു ചെന്ന് മാറ്റമുണ്ടാക്കാന്‍ കഴിവുള്ളവര്‍ ഇന്നു സി.പി.എമ്മിനകത്തുണ്ട്.
തെളിനീര്‍ പോലെ വെട്ടിത്തിളങ്ങി നില്‍ക്കുന്നവരെ മഹിളാ അസോസിയേഷന്റെ ജില്ലാ മുന്നണിപ്പോരാളികളിലൂടെയും, പ്രവാസി സംഘത്തെ കെട്ടുറപ്പുള്ള പോഷക സംഘടനാ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചവരിലും ഡി.വൈ.എഫ്ഐയുടെ ജില്ലാ ഭാരവാഹിത്വത്തിന്റെ പട്ടിക പരിശോധിച്ചാലും കാണാന്‍ സാധിക്കും. മതനിരപേക്ഷതയില്‍ അടിയുറച്ചു വിശ്വസിക്കുന്ന കഴിവുതെളിയിച്ച ന്യൂനപക്ഷ കുലജാതരായ സിപിഎമ്മുകാരെ കണ്ടും കാണാതെ കണ്ണടച്ചിരുട്ടാക്കരുത് ജില്ലാ നേതൃത്വം. ഇവര്‍ക്ക് മാര്‍ക്സിയന്‍ സിദ്ധാന്തത്തിലേക്ക് ഒരു വലിയ ജനാവലിയെ കൂടെ നടത്താന്‍ സാധിക്കും. ലീഗിനുള്ളില്‍ ശ്വാസംമുട്ടി പുറത്തു ചാടാന്‍ ശ്രമിക്കുന്ന പട്ടികയ്ക്കുമുണ്ട് സി.പി.എമ്മിനകത്തുള്ളതിനേക്കാള്‍ നീളം. പാര്‍ട്ടിക്കകത്തുള്ള പരസ്പര ശത്രുത തല്‍ക്കാലത്തേക്കെങ്കിലും മാറ്റി വെച്ച് പുറത്തേക്കു നോക്കു. അപ്പോള്‍ മിറാക്കിള്‍ പോലെ തെളിഞ്ഞുകാണാം ഇതൊക്കെ. കേരളത്തില്‍ മുസ്ലീം മതമൗലിക വാദത്തിനു ഉള്‍ക്കരുത്തുയരാന്‍ എന്താണ് സംഗതിയെന്ന് പരിശോധിക്കേണ്ടതുണ്ട്.
Related Articles:
ഒരു വി പി പി മുസ്തഫയെക്കൊണ്ടു മാത്രം മതിയോ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി (Part-3)
വര്‍ഗീയതയോട് തുല്യ അകലം പാലിക്കാന്‍ എന്തു കൊണ്ട് സി പി എമ്മിന് കഴിയുന്നില്ല? (Part-2)
സിപിഎം സമ്മേളനങ്ങളിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ കഴിഞ്ഞോ? ചര്‍ച്ച തുടങ്ങേണ്ടത് അവിടെ നിന്നല്ലേ? (Part-1)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Article, Prathibha-Rajan, DYFI, CPM, Local-conference, Could bring minorities in CPM conferences-Part 4