city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊന്നക്കാട് കടവത്ത്‌ മുണ്ടയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; കാർഷിക വിളകൾ നശിപ്പിച്ചു

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.08.2021) ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാട് കടവത്ത്‌ മുണ്ടയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കടവത്ത്‌ മുണ്ടയിലെ തോട്ടും പുറം കുഞ്ഞുമോന്റെ റബർ തോട്ടത്തിലാണ് ശനിയാഴ്ച രാത്രി കാട്ടാനകൾ വിരഹിച്ചത്. 50 ഓളം റബർ മരങ്ങൾ ചവിട്ടി മെതിച്ച നിലയിലാണ്.

കൊന്നക്കാട് കടവത്ത്‌ മുണ്ടയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; കാർഷിക വിളകൾ നശിപ്പിച്ചു



റബർ മരം ചവിട്ടി പൊട്ടിച്ച കാട്ടാനകൾ ഇലയും മരതൊലിയും തിന്നാണ് മടങ്ങിയത്. തിരിച്ചു പോയ വഴികൾ ഉഴുത് മറിച്ച നിലയിലുമാണ്. കടവത്ത്‌ മുണ്ടയിലെ അരീക്കൽ ബിജുവിന്റെ വാഴതോട്ടവും ആനകൾ നശിപ്പിച്ചു.

കുലച്ചു പാകമായ 40 ഓളം വാഴകളാണ് നശിപ്പിച്ചത്. പഞ്ചാബിൽ താമസിക്കുന്ന കുഞ്ഞമ്പു, മാധവൻ എന്നിവരുടെ കൃഷി സ്ഥലവും ആനകൾ നിലം പരിശാക്കി. മഞ്ജു ചാലിലെ ജോയ് പുതുപ്പള്ളിയുടെ കൃഷി യിടത്തിലും സമാനവസ്ഥയാണ്.

കാട്ടാന കാർഷിക വിളകൾ നശിപ്പിച്ച കടവത്ത്‌ മുണ്ട, മഞ്ജുചാൽ, പാമത്തട്ട് പ്രദേശങ്ങൾ ജനപ്രധി നിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

വാർഡ് മെമ്പർ ബിൻസി ജെയിൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ അലക്സ് നെടിയ കാല, ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യാൻ എന്നിവർ സ്ഥലത്തെത്തി.

അതേസമയം ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കട്ടാനകൾ കൂട്ടത്തോടെ എത്തി കാർഷിക വിളകൾ മറ്റും നശിപ്പിക്കുകയും ആളുകളുടെ ജീവനുപോലും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സർകാരും വനം വകുപ്പും അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറിയും ബളാൽഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയം ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയിലെ കർണാടക വനാതിർത്തിയോട് കിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഇപ്പോൾ കാട്ടാന കൂട്ടത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുകയാണ്. മിക്ക കർഷകർക്കും കനത്ത നാശ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.

അടിയന്തരമായും കർഷകർ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കി സർകാരും വനം വകുപ്പും വിഷയത്തിൽ ഇടപ്പെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്ത പക്ഷം കർഷകരെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്നും രാജു കട്ടക്കയം പറഞ്ഞു.

Keywords:   Kerala, Kasaragod, News, Vellarikundu, Balal, Panchayath, Agriculture ,Animal, Attack, District, President, Wild elephants Destroyed agricultural crops.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia