കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി വിളകള്‍ നശിപ്പിച്ചു; കണ്ണീരിലായി കര്‍ഷകര്‍
Jan 9, 2020, 12:40 IST
കാനത്തൂര്‍: (www.kasaragodvartha.com 09.01.2020) കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി വിളകള്‍ നശിപ്പിച്ചു. കാനത്തൂര്‍ നെയ്യങ്കയത്താണ് സംഭവം. ബുധനാഴ്ച്ച രാത്രിയാണ് കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം എത്തിയത്. ആറ് ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലുമണിക്ക് ശബ്ദംകേട്ടുണര്‍ന്ന നാട്ടുകാരാണ് ആനക്കൂട്ടത്തെ ഓടിച്ചുവിട്ടത്. അപ്പോഴേക്കും നൂറുകണക്കിന് വാഴകളും കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ചുകഴിഞ്ഞിരുന്നു.
നെയ്യങ്കയം ഭാഗത്ത് നിരന്തരം വന്യജീവി ശല്യമുണ്ടാകാറുള്ളതിനാല്‍ സോളാര്‍വേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നെയ്യങ്കയം പുഴ കടന്നാണ് ഇത്തവണ ആനകളെത്തിയത്. ആ ബാഗത്ത് സോളാര്‍വേലികളില്ലാത്തതിനാലാണ് ആനകള്‍ക്ക് കൃഷിയിടത്തില്‍ പ്രവേശിക്കാനായത്.
അമ്പൂട്ടി നായര്‍, അച്യൂതന്‍ നായര്‍, ടി രാമന്‍, തമ്പാന്‍ നായര്‍, രാഘവന്‍ നായര്‍, എന്നിവരുടെ കൃഷിസ്ഥലങ്ങളിലെ വിളകളാണ് നശിപ്പിക്കപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Agriculture, Farmer, Elephants, Elephant attack in agricultural fields; Yields destroyed