city-gold-ad-for-blogger
Aster MIMS 10/10/2023

Criticism | ഡിവൈഎഫ്ഐ പൊതിച്ചോർ നൽകാൻ തുടങ്ങിയതോടെ ആശുപത്രി കാന്റീൻ പൂട്ടേണ്ട വക്കിലെന്ന് നടത്തിപ്പുകാരി; 1.30 ലക്ഷം രൂപ മാസം തോറും സർകാരിലേക്ക് വാടക അടയ്ക്കാൻ കഴിയാതെ വിഷമിക്കുന്നതായും കന്യ; ആരെയും ഉപദ്രവിക്കണമെന്ന ആഗ്രഹം ഡിവൈഎഫ്ഐയ്ക്കില്ലെന്ന് ബ്ലോക് കമിറ്റി അംഗം

കാസർകോട്: (KasargodVartha) ഡിവൈഎഫ്ഐ പൊതിച്ചോർ നൽകാൻ തുടങ്ങിയതോടെ കാസർകോട് ജെനറൽ ആശുപത്രിയിലെ കാന്റീൻ പൂട്ടേണ്ട വക്കിലെന്ന് നടത്തിപ്പുകാരിയായ കന്യ എന്ന വീട്ടമ്മ കാസർകോട് വാർത്തയോട് പറഞ്ഞു. മാസം 1.30 ലക്ഷം രൂപ വാടക നൽകിയാണ് താൻ കാന്റീൻ നടത്തിവരുന്നതെന്നും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തന്റെ കഞ്ഞിയിൽ മണ്ണിട്ട അവസ്ഥയിലായിരിക്കുകയാണെന്നും അവർ പറഞ്ഞു.
  
Criticism | ഡിവൈഎഫ്ഐ പൊതിച്ചോർ നൽകാൻ തുടങ്ങിയതോടെ ആശുപത്രി കാന്റീൻ പൂട്ടേണ്ട വക്കിലെന്ന് നടത്തിപ്പുകാരി; 1.30 ലക്ഷം രൂപ മാസം തോറും സർകാരിലേക്ക് വാടക അടയ്ക്കാൻ കഴിയാതെ വിഷമിക്കുന്നതായും കന്യ; ആരെയും ഉപദ്രവിക്കണമെന്ന ആഗ്രഹം ഡിവൈഎഫ്ഐയ്ക്കില്ലെന്ന് ബ്ലോക് കമിറ്റി അംഗം


ഒരാഴ്ച മുമ്പാണ് ഡിവൈഎഫ്ഐ കാസർകോട് ജെനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ആരംഭിച്ചത്. ഇതിന് മുമ്പ് ഇവിടെ കാസർകോട് സ്വദേശിയായ അശോകൻ എന്ന പൊതുപ്രവർത്തകൻ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണം നടത്തിവന്നിരുന്നു. ജന്മദിനം ആഘോഷിക്കുന്നവരെയും വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും മറ്റ് ഉദാരമതികളെയും സമീപിച്ചാണ് അശോകൻ സൗജന്യമായി ജെനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഭവ സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്തുവന്നത്. സേവാഭാരതി എന്ന സംഘടന രാത്രിയിൽ കഞ്ഞി വിതരണവും നടത്തിവരുന്നുണ്ട്.

അശോകൻ മറ്റുള്ളവരെ സമീപിച്ച്‌ ആർഭാടമായ ആഘോഷങ്ങൾ ഒഴിവാക്കി പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകാൻ ആ തുക ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുകയാണ് ചെയ്യുന്നത്. അതിന് തയ്യാറാവുന്നവരോട് ഭക്ഷണ വിതരണത്തിന് നിശ്ചിത തുക വാങ്ങി കാന്റീനിൽ ഏൽപിച്ച് കാന്റീനിൽ നിന്നുണ്ടാക്കുന്ന ഭക്ഷണമാണ് സൗജന്യമായി നൽകിവന്നിരുന്നത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വന്നതോടെ അശോകൻ തന്റെ 23 വർഷമായി ചെയ്തുവന്ന സേവനം ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്. അശോകൻ ജെനറൽ ആശുപത്രി ഭാഗത്തേക്ക് വരാതെ തന്നെ ഒരാഴ്ചയോളമായെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
 
Criticism | ഡിവൈഎഫ്ഐ പൊതിച്ചോർ നൽകാൻ തുടങ്ങിയതോടെ ആശുപത്രി കാന്റീൻ പൂട്ടേണ്ട വക്കിലെന്ന് നടത്തിപ്പുകാരി; 1.30 ലക്ഷം രൂപ മാസം തോറും സർകാരിലേക്ക് വാടക അടയ്ക്കാൻ കഴിയാതെ വിഷമിക്കുന്നതായും കന്യ; ആരെയും ഉപദ്രവിക്കണമെന്ന ആഗ്രഹം ഡിവൈഎഫ്ഐയ്ക്കില്ലെന്ന് ബ്ലോക് കമിറ്റി അംഗം


 
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം കാരണം തന്റെ കാന്റീൻ വരുമാനത്തിൽ 40,000 രൂപയുടെ ഇടിവുണ്ടായതായും തനിക്ക് കാന്റീൻ നടത്തിപ്പുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും കാന്റീൻ ഏറ്റെടുത്ത കന്യ പറഞ്ഞു. രോഗികൾക്ക് മാത്രമല്ല ഡിവൈഎഫ്ഐ പൊതിച്ചോർ നൽകുന്നതെന്നും കൂട്ടിരിപ്പുകാർക്കും ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും വരെ വിളിച്ചുനൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

25 ഓളം തൊഴിലാളികൾ തന്റെ കാന്റീനിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ശമ്പളം നൽകാനും സർകാരിലേക്ക് വാടക ഇനത്തിൽ നൽകേണ്ട 1.30 ലക്ഷം രൂപ മാസം തോറും നൽകാനും ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിലാണ്. പുറത്തുനിന്ന് ആശുപത്രി ഭക്ഷണം എത്തിക്കരുതെന്ന് കാന്റീൻ കരാർ ഏറ്റെടുക്കുമ്പോൾ മുമ്പത്തെ ആശുപത്രി സൂപ്രണ്ടിനോട് പറഞ്ഞിരുന്നു. അത് അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും കന്യ വ്യക്തമാക്കി.

അതേസമയം ആരെയും ഉപദ്രവിക്കണമെന്ന് ഡിവൈഎഫ്ഐക്ക് ആഗ്രഹമില്ലെന്നും കേരളത്തിൽ ഉടനീളം ആശുപത്രികളിൽ പൊതിച്ചോർ നൽകുന്ന സംഘടനയുടെ പദ്ധതി ജെനറൽ ആശുപത്രിയിലും നടപ്പാക്കുകയാണ് ചെയ്തതെന്നും ഡിവൈഎഫ്ഐ ബ്ലോക് കമിറ്റി അംഗവും പൊതിച്ചോർ വിതരണത്തിന്റെ ചുമതലക്കാരനുമായ സബിൻ ബട്ടംപാറ കാസർകോട് വാർത്തയോട് പറഞ്ഞു. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ കൗണ്ടറിലെത്തി കൈനീട്ടുന്നവരോട് ഭക്ഷണം നൽകില്ലെന്ന് പറയാൻ കഴിയില്ല. കിടപ്പ് രോഗികൾക്ക് മാത്രമാണ് ഭക്ഷണമെന്ന് ആശുപത്രിയിലെ വാർഡുകളിൽ എത്തി എല്ലാവരോടും പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ തങ്ങൾക്ക് കാന്റീൻ അടപ്പിക്കണമെന്നോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണമെന്നോ ഒരു ആഗ്രഹവും ഇല്ല. എല്ലാവരോടും കാന്റീനിൽ ഭക്ഷണം ഉള്ള കാര്യം ഓർമിപ്പിക്കാറുണ്ട്. ഡിവൈഎഫ്ഐക്ക് കാന്റീനിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ കഴിയില്ല. ഓരോ വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിച്ച് രോഗികൾക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഓരോ വീടുകളിൽ നിന്നും വലിയ ആവേശത്തോടെയാണ് പൊതിച്ചോർ ഉണ്ടാക്കി ഡിവൈഎഫ്ഐയെ ഏൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാന്റീൻ ഉടമയുടെ വിഷമം സംബന്ധിച്ച് ഹോടെൽ യൂനിയന്റെ ജില്ലാ സെക്രടറിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാത്രമാണ് ഭക്ഷണം നൽകുന്നതെന്നും സബിൻ ബട്ടംപാറ കൂട്ടിച്ചേർത്തു. 23 വർഷമായി സൗജന്യ ഭക്ഷണം വിതരണം നടത്തുന്ന അശോകനെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ ഇദ്ദേഹത്തിന്റെ പ്രതികരണം ഇക്കാര്യത്തിൽ ലഭ്യമായിട്ടില്ല.

ഇത്രയും വലിയ തുകയ്ക്ക് ലേലം ഏറ്റെടുത്ത് ചെറിയ തുകയ്ക്ക് എങ്ങനെ ഭക്ഷണം നൽകാനാവുമെന്ന ചോദ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. ജെനറൽ ആശുപത്രിയിൽ നൽകുന്ന സൗജന്യ ഭക്ഷണം കാന്റീനിൽ ഏൽപിക്കാതെ പുറത്തുനിന്ന് കൊണ്ടുവരുന്ന സാഹചര്യത്തെ കുറിച്ച് കാന്റീൻ നടത്തിപ്പുകാർ ചിന്തിക്കാത്തതും വിനയായി.



Also Read:

Keywords:  News, Top-Headlines,News-Malayalam,kasaragod,Kasaragod-News, Kerala, DYFI, Malayalam News, General Hospital, Criticism against DYFI's Pothichoru programme

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL