city-gold-ad-for-blogger

Canteen auction | കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ ലേലത്തുകയില്‍ റെകോര്‍ഡ് വര്‍ധന; ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും

കാസര്‍കോട്: (www.kasargodvartha.com) ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ ലേലത്തുകയില്‍ റെകോര്‍ഡ് വര്‍ധന. 24 മണിക്കൂറും കാന്റീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് ലേലത്തുക ഉയര്‍ന്നത്. നേരത്തെ കാന്റീന്‍ ലേലത്തിനെടുത്തത് 25,000 രൂപയ്ക്കായിരുന്നു. കോവിഡ് സമയത്ത് ലേലം നടത്താതെ കാലാവധി നീട്ടികൊടുത്തിരുന്നു.
  
Canteen auction | കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ ലേലത്തുകയില്‍ റെകോര്‍ഡ് വര്‍ധന; ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതോടെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമായത്. 1,35,000 രൂപയാണ് കൂടിയ ലേലമായി വന്നിട്ടുള്ളത്. ലേലം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വൈകാതെ നല്‍കും. കുഡ്ലു സ്വദേശിയാണ് കാന്റീന്‍ ലേലത്തിനെടുത്തിരിക്കുന്നത്.

കാന്റീന്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി ലേലം സ്വീകരിച്ചയാള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രി വികസന സമിതി ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കും. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും നല്ല ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടൊയാണ് കാന്റീന്‍ നവീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

രണ്ട് വര്‍ഷത്തേക്കാണ് കാന്റീന്‍ നടത്തിപ്പ് അനുവദിച്ചത്. ലേലത്തില്‍ 26 പേരാണ് പങ്കെടുത്തത്. അതേസമയം ഇത്രയും വലിയ തുകയ്ക്ക് ലേലം ഏറ്റെടുത്ത് എങ്ങനെയാണ് ചെറിയ തുകയ്ക്ക് ഭക്ഷണം നൽകുക എന്ന ചോദ്യവും ഉയരുന്നുണ്ട്.

Keywords:  COVID-19, Kasaragod, Kerala, News, Top-Headlines, General-Hospital, Canteen, Kudlu, Auction, Treatment, Record increase in Kasaragod General Hospital's canteen auction. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia