കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടപ്പോള്‍ മോഷണം പോയ ബൈകാണെന്ന് തിരിച്ചറിഞ്ഞ മഞ്ചേശ്വരം പൊലീസ് കാസര്‍കോട് പൊലീസിന് വിവരം കൈമാറി വാഹനം വിട്ടുകൊടുത്തു.
പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുമ്പള ബംബ്രാണ തണ്ണിക്കടവിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അശ്ഫാഖിന്റെ കെ എല്‍ 14 ഡി 2648 നമ്പര്‍ യമഹ എഫ് സെഡ് ബൈകാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ പാസ്‌പോര്‍ട് ഓഫീസിലേക്ക് ട്രെയിനില്‍ പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ ബൈകില്‍ എത്തിയ അശ്ഫാഖ് വാഹനം റെയില്‍വേ സ്റ്റേഷന് മുന്‍വശത്തുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു.
പയ്യന്നൂരില്‍ പോയി ട്രെയിന്‍ മാര്‍ഗം വൈകുന്നേരത്തോടെ തിരിച്ച് കാസര്‍കോട്ട് എത്തിയപ്പോഴാണ് ബൈക് മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇപ്പോള്‍ ബൈക് മഞ്ചേശ്വരത്ത് കണ്ടെത്തിയത്.

ALSO READ:
Keywords: Bike Theft, Railway Station, Crime, Malayalam News, Kerala News, Kasaragod News, Kasaragod Railway Station, Crime News, Robbery, Bike Robbery, Police Investigation, Kasaragod Police, Manjeswaram, Stolen bike from railway station area found in Manjeswaram.
< !- START disable copy paste -->