Join Whatsapp Group. Join now!
Aster MIMS 25/06/2023

Fine paid | തെരുവ് നായ്ക്കള്‍ക്കെതിരെ തോക്കുമേന്തി സമീര്‍ നടത്തിയ 'യുദ്ധം' കോടതിയില്‍ പിഴ അടച്ചുകൊണ്ട് അവസാനിപ്പിച്ചു

വീഡിയോ വൈറലായിരുന്നു Bekal, Police, Case, Stray Dog, Controversy, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) തെരുവ് നായ്ക്കള്‍ക്കെതിരെ കളിത്തോക്കുമേന്തി ബേക്കല്‍ ഹദ്ദാദിലെ സമീര്‍ എന്നെ ടൈഗര്‍ സമീര്‍ നടത്തിയ 'യുദ്ധം' കോടതിയില്‍ പിഴ അടച്ചുകൊണ്ട് അവസാനിപ്പിച്ചു. തെരുവുനായ്ക്കളില്‍ നിന്ന് മദ്രസ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ തോക്കുമായി അകമ്പടി പോയതിന്റെ പേരിലാണ് രക്ഷിതാവായ സമീറിനെതിരെ തെരുവുനായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി 153 എന്ന വകുപ്പ് പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തത്.
     
Bekal, Police, Case, Stray Dog, Controversy, Kerala News, Kasaragod News, Sameer Tiger, Court, Fine for accompanying children with play gun against stray dogs.

ഈ കേസില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമീറിനെ 5000 രൂപ പിഴ അടക്കാന്‍ ശിക്ഷിക്കുകയായിരുന്നു. കേസ് റദ്ദ് ചെയ്യാന്‍ ഹൈകോടതിയില്‍ പോകാന്‍ പലരും ഉപദേശിച്ചുവെങ്കിലും തന്റെ പോരാട്ടം ഏറെക്കുറെ വിജയിച്ചുവെന്നതിനാല്‍ നിയമ വ്യവസ്ഥയ്ക്ക് വിധേയമായി പിഴയടക്കാന്‍ താന്‍ തയ്യാറാവുകയായിരുന്നുവെന്ന് സമീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
     
Bekal, Police, Case, Stray Dog, Controversy, Kerala News, Kasaragod News, Sameer Tiger, Court, Fine for accompanying children with play gun against stray dogs.

സമീര്‍ തോക്കുമായി മദ്രസ വിദ്യാര്‍ഥികള്‍ക്ക് അകമ്പടി പോകുന്നതിന്റെ വീഡിയോ കാസര്‍കോട് വാര്‍ത്തയാണ് ആദ്യം പുറത്തുവിട്ടത്. പിന്നീട് ഈ വീഡിയോ വലിയ രീതിയില്‍ വൈറലാവുകയും പലരും സമീറിന്റെ നടപടിയെ പിന്തുണയ്ക്കയും ചെയ്തിരുന്നു. എയര്‍ ഗണുമായാണ് സമീര്‍ തെരുവുനായ ഭീഷണിക്കെതിരെ പട നയിക്കുന്നത് പോലെ വിദ്യാര്‍ഥികളുടെ മുന്നില്‍ സഞ്ചരിച്ചത്.

ALSO READ:



Keywords: Bekal, Police, Case, Stray Dog, Controversy, Kerala News, Kasaragod News, Sameer Tiger, Court, Fine for accompanying children with play gun against stray dogs.
< !- START disable copy paste -->

Post a Comment