city-gold-ad-for-blogger
Aster MIMS 10/10/2023

Police Booked | 'നായകളെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന്'; തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി പോയ ടൈഗര്‍ സമീറിനെതിരേ കേസ്; 4 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തും; നിയമപരമായി നേരിടുമെന്ന് സമീർ കാസർകോട് വാർത്തയോട്; യുവാവിന് പിന്തുണ നൽകുമെന്ന് നാഷനൽ യൂത് ലീഗ്

ബേക്കൽ: (www.kasargodvartha.com) തെരുവുനായ്ക്കളിൽ നിന്ന് മദ്രസ വിദ്യാർഥികളെ രക്ഷിക്കാൻ തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരെ ബേക്കൽ പൊലീസ് ശനിയാഴ്ച കേസെടുത്തു. തെരുവുനായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി 153 എന്ന വകുപ്പ് ചുമത്തിയാണ് 'ടൈഗർ സമീർ' എന്ന സമീറിനെതിരേ ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
  
Police Booked | 'നായകളെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന്'; തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി പോയ ടൈഗര്‍ സമീറിനെതിരേ കേസ്; 4 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തും; നിയമപരമായി നേരിടുമെന്ന് സമീർ കാസർകോട് വാർത്തയോട്; യുവാവിന് പിന്തുണ നൽകുമെന്ന് നാഷനൽ യൂത് ലീഗ്

എയർ ഗണുമായി സമീർ വിദ്യാർഥികൾക്ക് അകമ്പടി പോകുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. കാസർകോട് വാർത്ത ഇതു സംബന്ധിച്ച് വാർത്ത നൽകിയതോടെ മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. മകൾ ഉൾപെടെ 13 കുട്ടികൾക്ക് മുന്നിൽ സമീർ തോക്കുമായി നടക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. കുട്ടികളെ നായ്ക്കൾ ഓടിച്ചാൽ വെടിവെച്ച് കൊല്ലുമെന്നും വീഡിയോയിൽ പറയുന്നുണ്ടായിരുന്നു.
  
Police Booked | 'നായകളെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന്'; തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി പോയ ടൈഗര്‍ സമീറിനെതിരേ കേസ്; 4 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തും; നിയമപരമായി നേരിടുമെന്ന് സമീർ കാസർകോട് വാർത്തയോട്; യുവാവിന് പിന്തുണ നൽകുമെന്ന് നാഷനൽ യൂത് ലീഗ്

ഇതിനെത്തുടർന്നാണ് നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. ശനിയാഴ്ച വൈകീട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായി അറസ്റ്റ് വരിക്കാൻ സമീറിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിനെ നിയമപരമായി നേരിടുമെന്നും തെരുവ് നായ്ക്കളിൽ നിന്നും മക്കളെ രക്ഷിക്കേണ്ടത് തൻ്റെ കടമയാണെന്നും സെമീർ കാസർകോട് വാർത്തയോട് പറഞ്ഞു. തെരുവ് നായ ശല്യം കാരണം കുട്ടികൾ മദ്രസയിലേക്കും സ്കൂളിലേക്കും പോകാതിരുന്നതോടെയാണ് തനിക്ക് തോക്കുമായി പോകേണ്ടി വന്നതെന്ന് സമീർ കൂട്ടിച്ചേർത്തു.

തോക്കുമായി താൻ മുന്നിൽ നടന്നപ്പോൾ യാതൊരു ഭയപ്പാടുമില്ലാതെയാണ് കുട്ടികൾ പിന്നാലെ വന്നതെന്നും കുട്ടികളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കാനാണ് നായ്ക്കൾ ബയ്യത്തിയാൽ (ഓടിച്ചാൽ) വെടിവെക്കുമെന്ന് പറഞ്ഞതെന്ന് സമീർ വ്യക്തമാക്കി. തൻ്റെ മകനാണ് വീഡിയോ പകർത്തി, നാട്ടിലെ ഒരു വാട്സ്ആപ് ഗ്രൂപിലിട്ടത്. ഇതോടെ വീഡിയോ വൈറലാവുകയായിരുന്നുവെന്ന് സമീർ പറഞ്ഞു.

കേസ് നിയമപരമായി നേരിടുമെന്ന് എൻ വൈ എൽ

സമീറിനെതിരായ കേസ് നിയമപരമായി നേരിടുമെന്നും ജില്ലാ കമിറ്റിയുടെ എല്ലാ വിധ പിന്തുണയുണ്ടാകുമെന്നും നാഷനൽ യൂത് ലീഗ് ഭാരവാഹികൾ അറിയിച്ചു. ജനങ്ങൾ വളരെ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് രക്ഷിതാക്കൾക്ക് ഇതുപോലുള്ള പ്രവൃത്തികളിൽ ഏർപെടേണ്ടി വരുന്നത്. ബന്ധപ്പെട്ട അധികാരികൾ തെരുവുനായകളെ മാറ്റിപാർപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്ത് ഇതിനൊരു പരിഹാരം കാണേണ്ടതുണ്ടെന്ന് ജില്ലാ പ്രസിഡൻ്റ് ഹനീഫ് പി എച്, സെക്രടറി ശാഹിദ് സി എൻ എന്നിവർ പറഞ്ഞു.

Keywords:  Bekal, Kasaragod, Kerala, News, Top-Headlines, Police, Case, Complaint, NYL, Street dog, Dog, Controversy, Case registered against man, who accompanied kids with gun. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL