ഇവിടെ നിന്ന് വന്‍ തോതില്‍ മണ്ണ് കടത്തുന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് തിങ്കളാഴ്ച വൈകീട്ടോടെ കലക്ടര്‍ക്ക് അടിയന്തര റിപോര്‍ട് നല്‍കുമെന്നും മഞ്ചേശ്വരം തഹസില്‍ദാര്‍ അറിയിച്ചു. ഉദ്യോഗസ്ഥ സംഘം മണല്‍ കടത്ത് നടത്തുന്ന പ്രദേശത്ത് എത്തിയപ്പോള്‍ മണലെടുപ്പ് പൂര്‍ണമായി നിര്‍ത്തിവെച്ച നിലയിലായിരുന്നു. സ്ഥലത്ത് 12 ഓളം ലോറികള്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തിയെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവിടെ നിന്ന് മണലെടുക്കുന്നതിന് നേരത്തെ തന്നെ ബായാര്‍ വിലേജ് ഓഫീസര്‍ സ്റ്റോപ് മെമോ നല്‍കിയിട്ടുണ്ട്. ഇതൊന്നും വക വെക്കാതെയാണ് മണല്‍ കടത്ത് നിര്‍ബാധം തുടര്‍ന്നുവന്നതെന്നാണ് ആരോപണം.
ഭരണകക്ഷിയുടെ ഒരു യുവനേതാവാണ് മണല്‍ കടത്തിന് എല്ലാ ഒത്താശയും ചെയ്ത കൊടുക്കുന്നതെന്നാണ് ആക്ഷേപം. കേരളത്തിലേക്കും കര്‍ണാടകയിലേക്കും ലോറികള്‍ കടന്ന് പോകുന്നതിന് രണ്ട് വഴികളുണ്ട്. കേരളത്തിന്റെ 800 മീറ്ററോളം കടന്നാല്‍ മാത്രമേ ലോറികള്‍ക്ക് കര്‍ണാടകയിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് എത്തുമ്പോള്‍, ബൈകില്‍ അകമ്പടി പോകുന്നവര്‍ വിവരം കടത്തുസംഘത്തെ അറിയിക്കുകയാണ് പതിവെന്നാണ് ആക്ഷേപം.
ALSO READ:
കേരള അതിർത്തിയിൽ നിന്ന് ദിനം പ്രതി 2000 ടൺ ബോക്സൈറ്റ് അടങ്ങിയ മണ്ണ് ബി ജെ പി എംഎൽഎയുമായി ബന്ധമുള്ള സിമൻ്റ് ഫാക്ടറികളിലേക്ക് അനധികൃതമായി കടത്തുന്നുവെന്ന് ആരോപണം; ഭരണതലത്തിലെ യുവജന നേതാവ് ഒത്താശ നൽകുന്നതായും ആക്ഷേപം; 'മഞ്ചേശ്വരം പൊലീസ് കലക്ടർക്കും ജിയോളജി വകുപ്പിനും റിപോർട് നൽകിയിട്ടും നടപടിയില്ല'; അന്വേഷിക്കുമെന്ന് തഹസിൽദാർ
കുന്നിന്‍ ചെരുവിലാണ് മണല്‍ കടത്ത് തുടരുന്നത്. ദൂരെ നിന്ന് തന്നെ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഇവര്‍ക്ക് സൂചന കിട്ടുന്നു. മണല്‍ കടത്ത് വാര്‍ത്ത പുറത്തുവന്നതോടെ പരിശോധന ഉണ്ടാകുമെന്ന് മനസിലാക്കിയാണ് മണല്‍ കടത്ത് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് നിഗമനം. നേരത്തെ ഈ പ്രദേശത്ത് റവന്യു വിഭാഗം നല്‍കിയ രണ്ട് പേരുടെ പട്ടയം മണല്‍ കടത്ത് നടത്തുന്നതായി ബോധ്യപ്പെതോടെ ഒരു വര്‍ഷം മുമ്പ് റദ്ദാക്കിയിരുന്നുവെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഈ പ്രദേശത്തെ അതിര്‍ത്തിയില്‍ സര്‍വേയിലൂടെ സ്ഥല നിര്‍ണയം നടത്തി മണല്‍ കടത്ത് പൂര്‍ണമായും തടയുന്നതിനും പൊലീസിനെ കൂടി ഉള്‍പെടുത്തി നടപടി ശക്തമാക്കാനുമാണ് റവന്യു ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുള്ളത്.

Keywords: Smuggling, Paivalike, Bauxite sand, Manjeswar, Malayalam News, Kasaragod News, Kerala News, Smuggling News, District Collector Kasaragod, Revenue officials will submit report to collector regarding bauxite sand smuggling.
< !- START disable copy paste -->