ലത്വീഫ് (23), സുഹൃത്ത് മനാഫ് (24) എന്നിവരാണ് മരിച്ചത്. ബൈകില്‍ നിന്ന് തെറിച്ചു വീണ ഇരുവരും തത്ക്ഷണം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിവരുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പോസ്റ്റ് മോര്‍ടം നടപടികള്‍ പൊലീസ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ടം നടപടികള്‍ നടത്തുക.
ALSO READ:
കണ്ണൂരില്‍ മിനിലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ മരിച്ചു
2 യുവാക്കളുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടത്തിന്റെ ഞെട്ടലിൽ ചൗക്കി ബദർ നഗർ; മൃതദേഹങ്ങൾ ഉച്ചയോടെ കണ്ണൂരിൽ നിന്ന് വീട്ടിലെത്തിക്കും
മരിച്ച യുവാക്കള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ, എന്തിനാണ് ഇവര്‍ തലശേരി ഭാഗത്തേക്ക് വന്നത് എന്നതടക്കമുള്ള കാര്യങ്ങളും മൊബൈല്‍ ഫോണും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അപകടത്തില്‍ പെട്ട യുവാക്കള്‍ക്ക് മുന്‍പിലായി മറ്റൊരു ബൈകില്‍ രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്നതായും അപകട വിവരം അറിഞ്ഞു ഇവര്‍ എകെജി ആശുപത്രിയില്‍ എത്തുകയും ഇവിടെ ഉണ്ടായിരുന്ന പൊലീസുകാരോട് സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ മുങ്ങുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ യുവാക്കളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അതേസമയം അപകടത്തിന് ഇടയാക്കിയ ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ഇസാഹുദ്ദീനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: Accident, Obituary, Died, Kannur, Crime, Kerala News, Kasaragod News, Kannur News, Accidental Death, Police said that MDMA found one of the youths who died in accident.
< !- START disable copy paste -->