Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | ബേക്കല്‍ മയക്കുമരുന്ന് കേസ്; പിടിയിലായ നൈജീരിയന്‍ യുവതിയുടെ ബോസും അറസ്റ്റിലായാതായി ജില്ലാ പൊലീസ് ചീഫ്; 'കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ'

'പ്രതിയെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചത് 22 കാരിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍' Kasaragod, Bekal Drug Case, Arrested, Nigerian Woman, Bengaluru, SP
കാസര്‍കോട്: (www.kasargodvartha.com) ബേക്കല്‍ മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ നൈജീരിയന്‍ യുവതിയുടെ ബോസും അറസ്റ്റിലായതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്ക് സേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൈജീരിയന്‍ സ്വദേശി മോസസ് പാണ്ടെ (33) ആണ് അറസ്റ്റിലായത്. ബെംഗ്‌ളൂറിലെ കചര്‍ എന്ന സ്ഥലത്തെ കോകില ലേ ഔടിലെ താമസസ്ഥലത്തുനിന്നാണ് പ്രതി പിടിയിലായത്.

News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Bekal Drug Case, Arrested, Nigerian Woman, Bengaluru, SP Vaibhav Saxena, Press Meet, Kasaragod: Bekal Drug Case; Arrested Nigerian Woman's Boss Held by Police.

കേരളത്തിലേക്കും പ്രത്യേകിച്ച് കാസര്‍കോട്ടെക്കും എംഡിഎംഎ കടത്തുന്ന സംഘത്തില്‍പെട്ട നൈജീരിയന്‍ സ്വദേശിനിയും ബെംഗ്‌ളൂറില്‍ താമസക്കാരിയുമായ ഹഫ്‌സ റിഹാനത് ഉസ്മാന്‍ എന്ന ബ്ലെസിങ് ജോയി (22) യെ ഒന്നര മാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് മോസസ് പാണ്ടെ ആന്നെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന് എസ്പി പറഞ്ഞു.

ALSO READ:
കേരളത്തിലേക്ക് മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന വൻ റാകറ്റിലെ പ്രധാന കണ്ണിയായ നൈജീരിയൻ യുവതി അറസ്റ്റിൽ; പിടിയിലായത് വാട്സ്ആപ് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ

മോസസ് പാണ്ടെയുടെയും വാട്‌സ് ആപ് നമ്പര്‍ മാത്രമാണ് പൊലീസിന്റെ കയ്യില്‍ ഉണ്ടായിരുന്നത്. ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് മയക്കുമരുന്ന് റാകറ്റിന്റെ ബോസായ മോസസ് പാണ്ടെയെ പിടികൂടാന്‍ കഴിഞ്ഞത്. മയക്കുമരുന്നിന്റെ കിചണ്‍ ബെംഗ്‌ളൂറില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


ഡി വൈ എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാസങ്ങളായി മയക്കുമരുന്ന് സംഘത്തിന്റെ പിന്നാലെ തന്നെയാണ്. എസ്പിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് മയക്കുമരുന്നിന്റെ മുകള്‍തട്ടിലുള്ളവരെ തന്നെ കണ്ടെത്തി വേരറുക്കാനുള്ള ശ്രമം നടത്തി വരുന്നത്. അത് ഏറെക്കുറേ വിജയിച്ചിട്ടുണ്ട്. കാസര്‍കോട്ടെക്ക് ബെംഗ്‌ളൂറില്‍ നിന്നും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ ബോസാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 21ന് കാറില്‍ കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന 153 ഗ്രാം എംഡിഎംഎയുമായി മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം എ അബൂബക്കര്‍ (37), ഭാര്യ എം എ ആമിന അസ്ര (23), ബെംഗ്‌ളൂറു ഹെന്നൂര്‍ കല്യാണ്‍ നഗറിലെ എ കെ വാസിം (32), ബെംഗ്‌ളൂറു ഹാര്‍മാവിലെ പി എസ് സൂരജ് (31) എന്നിവരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എംഡിഎംഎ തങ്ങള്‍ക്ക് ലഭിച്ചത് ബെംഗ്‌ളൂറില്‍നിന്നാണെന്ന് മൊഴി നല്‍കിയത്.
    
News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Bekal Drug Case, Arrested, Nigerian Woman, Bengaluru, SP Vaibhav Saxena, Press Meet, Kasaragod: Bekal Drug Case; Arrested Nigerian Woman's Boss Held by Police.

ബെംഗ്‌ളൂറിലെ വീടിന് സമീപത്തുവച്ചാണ് യുവതി നേരത്തേ പിടിയിലായത്. വിദ്യാര്‍ഥി വിസയിലാണ് യുവതി ബെംഗ്‌ളൂറിലെത്തിയത്. നൈജീരിയന്‍ യുവതി റിമാന്‍ഡിലായി ജയിലിലാണ്. ഇപ്പോള്‍ അറസ്റ്റിലായ നൈജീരിയന്‍ യുവാവിന്റെ അറസ്റ്റ് വിവരം നൈജീരിയന്‍ എംബസിയില്‍ അറിയിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി ഡിവൈഎസ് പി സി കെ സുനില്‍ കുമാര്‍ പറഞ്ഞു.

അന്വേഷണസംഘത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്‍, എസ് ഐ കെ എം ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ബാബു, രഞ്ജിത്ത്, ദീപക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നികേഷ്, നിശാന്ത് എന്നിവരുമുണ്ടായിരുന്നു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Bekal Drug Case, Arrested, Nigerian Woman, Bengaluru, SP Vaibhav Saxena, Press Meet, Kasaragod: Bekal Drug Case; Arrested Nigerian Woman's Boss Held by Police.

< !- START disable copy paste -->

Post a Comment