Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested | 'കേരളത്തിലേക്ക് മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന വൻ റാകറ്റിലെ പ്രധാന കണ്ണിയായ നൈജീരിയൻ യുവതി അറസ്റ്റിൽ; പിടിയിലായത് വാട്സ്ആപ് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ'

സ്റ്റുഡന്റസ് വിസയിലാണ് ഇൻഡ്യയിലെത്തിയത് Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, Crime News
ബേക്കൽ: (www.kasargodvartha.com) കേരളത്തിലേക്ക് മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന വൻ റാകറ്റിലെ പ്രധാന കണ്ണിയായ നൈജീരിയൻ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നൈജീരിയൻ സ്വദേശിനിയും ബെംഗ്ളൂറിൽ താമസക്കാരിയുമായ ഹഫ്സ റിഹാനത് ഉസ്മാന്‍ എന്ന ബ്ലെസിങ് ജോയി (22) യെയാണ് അറസ്റ്റ് ചെയ്തതെന്ന് കേസിന് മേൽനോട്ടം വഹിച്ച കാസർകോട് എ എസ് പി പി രാജു, യുവതിയെ ബെംഗ്ളൂറിലെത്തി പിടികൂടിയ ബേക്കൽ ഡി വൈ എസ് പി സികെ സുനിൽ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

News, Bekal, Kasaragod, Kerala, Woman, Drug Case, Arrest, Nigerian woman held in drug case.

ഇന്‍സ്പെക്ടര്‍മാരായ പി കെ പ്രദീപ്, കെ എം ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, ശ്രീജിത്ത്, സീമ, ദീപക് എന്നിവരും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ നികേഷ്, ഹരീഷ്, സരീഷ്, രേഷ്മ പടോളി എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ഉദുമ പള്ളത്ത് വെച്ച് അറസ്റ്റിലായ മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ (35), ഇയാളുടെ ഭാര്യ അമീന അസറ (23), കര്‍ണാടക കല്യാണ നഗറിലെ എ കെ വസീം (32), ബെംഗ്‌ളൂറു സ്വദേശി സൂരജ് (32) എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് മൊത്തവിതരണം ചെയ്യുന്ന നൈജീരിയൻ യുവതിയെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

News, Bekal, Kasaragod, Kerala, Woman, Drug Case, Arrest, Nigerian woman held in drug case.

വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾക്ക് ബെംഗ്ളൂറിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയതെന്ന് അറസ്റ്റിലായ അബൂബകറിൽ നിന്ന് വിവരം ലഭിച്ചതാണ് നൈജീരിയൻ സ്വദേശിനിയിലേക്ക് അന്വേഷണം എത്താൻ കാരണമായതെന്ന് സി കെ സുനിൽ കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. വാട്സ്ആപ് നമ്പർ നൈജീരിയൻ യുവതിയുടേതായിരുന്നു. ഈ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് ബെംഗ്ളൂറിൽ വെച്ച് യുവതിയെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News, Bekal, Kasaragod, Kerala, Woman, Drug Case, Arrest, Nigerian woman held in drug case.

സാധാരണഗതിയിൽ താഴെക്കിടയിലുള്ള വിൽപനക്കാരെ മാത്രമേ പിടികൂടാൻ കഴിയാറുള്ളൂ. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഓപറേഷൻ ക്ലീൻ കാസർകോടിന് നേതൃത്വം നൽകുന്ന ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെംഗ്ളൂറിൽ ചെന്ന് പ്രതിയെ പിടികൂടിയത്. യുവതിയുടെ പിന്നിൽ വലിയ സംഘം തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും ഇതേകുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എഎസ്പിയും ബേക്കൽ ഡിവൈഎസ്‌പിയും പറഞ്ഞു.


News, Bekal, Kasaragod, Kerala, Woman, Drug Case, Arrest, Nigerian woman held in drug case.

ബുധനാഴ്ച കാസർകോട്ട് രണ്ടിടത്തും നീലേശ്വരത്ത് വെച്ചും 57 ലക്ഷത്തോളം രൂപയുടെ കുഴൽപണം പിടികൂടിയതും മയക്കുമരുന്ന് ഇടപാടും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. യുവതിയെ അറസ്റ്റ് ചെയ്ത വിവരം നൈജീരിയൻ എംബസിയില്‍ അറിയിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 'പിടികൂടുമ്പോൾ യുവതിയുടെ പക്കൽ പാസ്പോർടോ വിസയോ മറ്റ് രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് വിതരണത്തിനിടെ ഏത് സമയത്തും പിടിക്കപ്പെടാമെന്നത് കൊണ്ട് ഇവർ രേഖകളെല്ലാം രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച് വച്ചിരിക്കാമെന്നാണ് സംശയം. ഒന്നരവർഷം മുമ്പാണ് യുവതി സ്റ്റുഡന്റസ് വിസയിൽ ബെംഗ്ളൂറിലെത്തിയത്. പഠനം മറയാക്കി മയക്കുമരുന്ന് കച്ചവടമാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നാണ് സംശയിക്കുന്നത്', പൊലീസ് പറഞ്ഞു.

Keywords: News, Bekal, Kasaragod, Kerala, Woman, Drug Case, Arrest, Nigerian woman held in drug case.
< !- START disable copy paste -->

Post a Comment