Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | യൂത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: 5 പേര്‍ അറസ്റ്റില്‍; 'സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗീയ ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ കേസെടുക്കും, അഡ്മിന്മാരും കുടുങ്ങും'

കര്‍ശന നടപടികളുമായി പൊലീസ് Police Arrested, FIR, Youth League, Kanhangad, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) മുസ്ലിം യൂത് ലീഗ് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിക്കിടെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ സലാം (18), ശരീഫ് (38), ഹാശിര്‍ (25), പിഎച് അയ്യൂബ് (45), പി മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, എസ് ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
     
Police Arrested, FIR, Youth League, Kanhangad, Kerala News, Kasaragod News, Muslim League, Controversy, Politics, Political News, Five arrested in hate slogans at MYL rally.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. ജില്ലയില്‍ ഉടനീളം പൊലീസ് ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ:

യൂത് ലീഗിന്റെ മണിപ്പൂർ ഐക്യദാർഢ്യ റാലിയിലെ വിദ്വേഷ മുദ്രാവാക്യം: സ്ത്രീകൾ ഉൾപെടെ 300 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു

വര്‍ഗീയ ചുവയുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കും. ഗ്രൂപുകളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഗ്രൂപ് അഡ്മിന്മാരെ പ്രതി ചേര്‍ക്കും. രാത്രി കാലങ്ങളില്‍ കര്‍ശന വാഹന പരിശോധന ഉണ്ടാവും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുന്‍കരുതലായി അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
   
Police Arrested, FIR, Youth League, Kanhangad, Kerala News, Kasaragod News, Muslim League, Controversy, Politics, Political News, Five arrested in hate slogans at MYL rally.


സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ വിദ്വേഷം ഉളവാക്കുന്ന സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ അന്വേഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിരീക്ഷണം നടത്തി അടുത്ത ദിവസം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Police Arrested, FIR, Youth League, Kanhangad, Kerala News, Kasaragod News, Muslim League, Controversy, Politics, Political News, Five arrested in hate slogans at MYL rally.
< !- START disable copy paste -->

Post a Comment