Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | യൂത് ലീഗിന്റെ മണിപ്പൂർ ഐക്യദാർഢ്യ റാലിയിലെ വിദ്വേഷ മുദ്രാവാക്യം: സ്ത്രീകൾ ഉൾപെടെ 300 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു

ബിജെപി മണ്ഡലം പ്രസിഡന്റാണ് പരാതി നൽകിയത് Police booked, FIR, Youth League, PK Firos, Politics, Kanhangad, കാസറഗോഡ് വാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) യൂത് ലീഗ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ കാഞ്ഞങ്ങാട്ട് വിദ്വേഷകരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ സ്ത്രീകൾ ഉൾപെടെ 300 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്തിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.

News, Kasaragod,Kanhangad, Kerala, Police Booked, FIR, Youth League, PK Firos, Politics, Case, BJP, Complaint, Police booked over hate slogans at MYL rally.

ഐപിസി 353 എ, പൊലീസിന്റെ അനുമതിയില്ലാത്ത നിയമ വിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ആഹ്വാനം ചെയ്യുക തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. യൂത് ലീഗ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിലാണ് കാഞ്ഞങ്ങാട്ട് റാലി നടത്തിയത്. ഈ റാലിക്കിടെ യൂത് ലീഗ് പ്രവർത്തകനായ അബ്ദുൽ സലാം വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും മറ്റുള്ളവർ ഏറ്റുവുവിളിക്കുകയും ചെയ്തുവെന്നാണ് പരാതി.

News, Kasaragod,Kanhangad, Kerala, Police Booked, FIR, Youth League, PK Firos, Politics, Case, BJP, Complaint, Police booked over hate slogans at MYL rally.

അതേസമയം, അച്ചടിച്ച് നൽകിയ മുദ്രാവാക്യത്തിൽ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയതെന്നും കുറ്റക്കാരനായ അബ്ദുൽ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായും യൂത് ലീഗ് സംസ്ഥാന ജെനറൽ സെക്രടറി പി കെ ഫിറോസ് അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഹൊസ്ദുർഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിച്ച് വരുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. സംഭവം ദേശീയ മാധ്യമങ്ങൾ അടക്കം റിപോർട് ചെയ്തിട്ടുണ്ട്.

Keywords: News, Kasaragod,Kanhangad, Kerala, Police Booked, FIR, Youth League, PK Firos, Politics, Case, BJP, Complaint, Police booked over hate slogans at MYL rally.
< !- START disable copy paste -->

Post a Comment