Join Whatsapp Group. Join now!
Aster MIMS 10/10/2023

Travel | 21 ദിവസം, 6 രാജ്യങ്ങള്‍, 6000 ലധികം കിലോമീറ്റര്‍! ബൈകില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ചുറ്റിക്കറങ്ങി ദമ്പതികള്‍ മടങ്ങിയെത്തി; ഓരോ നാടും അറിഞ്ഞതിലും അപ്പുറമെന്ന് ഹാറൂണും ഡോ. ഫര്‍സാനയും

Couple returned to home after bike tour through Gulf countries, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ജിദ്ദ: (www.kasargodvartha.com) നീണ്ട യാത്രയ്ക്കുശേഷം സഊദി അറബ്യയില്‍ ജിദ്ദയിലെ താമസ സ്ഥലത്ത് തിരിച്ചെത്തുമ്പോള്‍ സന്തോഷത്തേക്കാളേറെ അഭിമാനമായിരുന്നു കോഴിക്കോട് സ്വദേശി ഹാറൂണ്‍ റഫീഖിനും ഭാര്യ കാസര്‍കോട്ടെ ഡോ. ഫര്‍സാനയ്ക്കും. പുതിയ അനുഭവങ്ങള്‍ തേടിയായിരുന്നു ലിംക ബുക് ഓഫ് റെകോര്‍ഡിസലടക്കം ഇടം നേടിയ ദമ്പതികളുടെ ബൈകിലൂടെയുള്ള യാത്ര. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് ജിദ്ദയില്‍ നിന്ന് യമഹ സൂപര്‍ ടെനേരെ (Yamaha Super Tenere) ബൈകില്‍ യാത്ര തിരിച്ച ദമ്പതികള്‍ 21 ദിവസത്തില്‍ ആറ് രാജ്യങ്ങളിലൂടെ 6000 ലധികം കിലോമീറ്ററിലധികം പിന്നിട്ടാണ് തിരിച്ചെത്തിയത്. 10 ബോര്‍ഡര്‍ ക്രോസിംഗുകളും 20 സ്റ്റാപിങുമുണ്ടായിരുന്ന യാത്ര വേറിട്ട അനുഭവമായിരുന്നുവെന്ന് ഹാറൂണും ഫര്‍സാനയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
        
Haroon Rafiq, Dr. Farzana

സഊദി അറേബ്യ, ജോര്‍ദാന്‍, ബഹ്റൈന്‍, ഖത്വര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഇത്തരമൊരു യാത്രയ്ക്ക് ഇവര്‍ ഇറങ്ങിയത് ഇതാദ്യമല്ല, വിവിധയിടങ്ങളിലൂടെ ബൈകില്‍ 12 ലോക സഞ്ചാരങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആ അനുഭവങ്ങളുടെ കരുത്തുമായായിട്ടായിരുന്നു 13-ാം യാത്ര. ഇസ്ലാമിക ചരിത്രമുറങ്ങുന്ന വിവിധ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം ഇത്തവണത്തെ പ്രത്യേകതയായിരുന്നു. യാത്ര തുടങ്ങി ആദ്യ ദിനം 700 ലധികം കിലോമീറ്ററാണ് സഞ്ചരിച്ചത്. സഊദി അറേബ്യയിലെ ബദ്ര്, അല്‍ ഉല, മദായിന്‍ സാലിഹ്, മൂസാ നബിയുടെ ചരിത്ര സാക്ഷ്യമായ മഖ്‌ന തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് ജോര്‍ദാനില്‍ എത്തിയത്. സഊദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് മലകളും മരുഭൂമിയുമെല്ലാം പിന്നിട്ട് ഇവര്‍ സഞ്ചരിച്ചത് 1350 കിലോമീറ്ററാണ്.
           
Haroon Rafiq, Dr. Farzana

ജോര്‍ദാനില്‍ പെട്ര, ചാവുകടല്‍, ഖുര്‍ആനില്‍ അല്‍കഹ്ഫ് സൂറതില്‍ പരാമര്‍ശിച്ച ഗുഹ, ജറാഷ്, മൗണ്ട് നെബു, ശുഐബ് നബിയുടെ മഖ്ബറ, അഖബ, അമ്മാന്‍, വാദി റം തുടങ്ങിയവ സന്ദര്‍ശിച്ചു. ആറ് ദിവസം നീണ്ട ജോര്‍ദാന്‍ യാത്ര അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു. ജോര്‍ദാനില്‍ നിന്ന് സഊദിയില്‍ തിരിച്ചെത്തി മക്കയില്‍ ഉംറയും നിര്‍വഹിച്ചായിരുന്നു തുടര്‍ന്നുള്ള സഞ്ചാരം. ദമാമില്‍ നിന്ന് കിംഗ് ഫഹദ് കോസ്വേ വഴി കടല്‍ കാഴ്ചകള്‍ ആസ്വദിച്ച് ബഹ്റൈനിലെത്തി. കാഴ്ചകള്‍ കണ്ടു വീണ്ടും സഊദിയിലെത്തി സല്‍വ ബോര്‍ഡര്‍ വഴി ഖത്വറിലെത്തി. സൂഖ് വാഖിഫ്, കത്താറ കള്‍ചറല്‍ വിലേജ്, നാഷനല്‍ മ്യൂസിയം തുടങ്ങിയ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിച്ചു.
             
Latest-News, World, Top-Headlines, Gulf, Dubai, Travel, Travel&Tourism, Tourism, Saudi Arabia, Kerala, Kasaragod, Haroon Rafiq, Dr. Farzana, Couple returned to home after bike tour through Gulf countries.

ഖത്വറില്‍ നിന്ന് വീണ്ടും സഊദിയിലേക്ക്. തുടര്‍ന്ന് ബത്ത ബോര്‍ഡര്‍ വഴി യുഎഇയിലെത്തി. ശാര്‍ജ, ദുബൈ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ വഴി ഒമാന്‍ ബോര്‍ഡറിലെത്തി. എന്നാല്‍ അപ്രതീക്ഷിതമായി യുഎഇയിലേക്ക് കടക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും എമിഗ്രേഷനില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായി ഹാറൂണ്‍ പറഞ്ഞു. ഒമാനിലേക്ക് കടക്കാനായി യുഎഇ അതിര്‍ത്തിയിലെത്തിയപ്പോള്‍ വലിയ പ്രശ്നം നേരിടേണ്ടി വന്നു. നിങ്ങളുടെ കയ്യിലുള്ളത് ടൂറിസ്റ്റ് വിസയാണെന്നും എയര്‍പോര്‍ട് വഴി മാത്രമേ പോകാനാവൂവെന്നും ഉദ്യോഗസ്ഥര്‍ തറപ്പിച്ച് പറഞ്ഞു. ഇതോടെ പ്രതിസന്ധിയിലായ ദമ്പതികള്‍ ഉന്നത ഉദ്യോഗസ്ഥരുമായി നീണ്ട അപേക്ഷകള്‍ നടത്തിയാണ് ഒടുവില്‍ അതിര്‍ത്തി കടക്കാനായത്.
      
Haroon Rafiq, Dr. Farzana, Petra, Jordan

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള യാത്ര ദമ്പതികള്‍ക്ക് അത്ഭുതകരമായിരുന്നു. ഒരുവശത്ത് നീലിമയാര്‍ന്ന കടലും മറുവശത്ത് മലകളും താണ്ടിയുള്ള യാത്ര നയനാനന്ദകരമായിരുന്നുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ശാന്തമായ കസബ് നഗരവും മനസില്‍ ഇടം പിടിച്ചു. കസബില്‍ നിന്ന് അബുദബിയിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. ശൈഖ് സാഇദ് മസ്ജിദ് പരിസരത്ത് കണ്ട ഒരു യുഎഇ പൗരന്‍ ഇവരെ അത്ഭുതപ്പെടുത്തി. മലയാളികളാണെന്ന് പറഞ്ഞപ്പോള്‍ തന്റെ വീട്ടില്‍ കയറണമെന്ന് അദ്ദേഹത്തിന് ഒരേ നിര്‍ബന്ധം. സ്‌നേഹത്തോടെയുള്ള ക്ഷണം സാഹചര്യങ്ങള്‍ കൊണ്ട് നിരസിക്കേണ്ടി വന്നു. മലയാളികളെ വാതോരാതെ പുകഴ്ത്തി സ്‌നേഹ സമ്മാനവും നല്‍കിയാണ് അദ്ദേഹം യാത്രയാക്കിയത്.
           
Haroon Rafiq, Dr. Farzana, Dubai Frame

അവിടെ നിന്ന് വീണ്ടും ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി രണ്ടുപേരെ കണ്ടുമുട്ടി. ചൂട് കാരണം നനഞ്ഞ ടീ ഷര്‍ട് മാറ്റുന്നതിനായി ബത്തയ്ക്കും സല്‍വയ്ക്കും ഇടയിലുള്ള സ്ഥലത്തെ പെട്രോള്‍ പമ്പിലേക്ക് കയറിയപ്പോഴായിരുന്നു ബജാജ് ചേതക് സ്‌കൂടറില്‍ ലോകം ചുറ്റാനിറങ്ങി ഏറെ ശ്രദ്ധനേടിയ കാസര്‍കോട് നായ്മാര്‍മൂല സ്വദേശികളായ ബിലാലിനേയും അഫ്സലിനേയും സവാരിക്കിടെ കണ്ടുമുട്ടിയത്. അതേസമയം തന്നെ വാനില്‍ ലോകം സഞ്ചാരത്തിന് ഇറങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡ് ദമ്പതികളും യാദൃശ്ചികമായി എത്തിയപ്പോള്‍ യാത്രകളെ പ്രണയിക്കുന്നവരുടെ സംഗമമായി മാറി അത്.
        
Haroon Rafiq, Dr. Farzana, Wadi Rum, Jordan

കെഎല്‍ 14 എബി 3410 എന്ന കേരള രജിസ്‌ട്രേഷന്‍ നമ്പറിലുള്ള 2000 മോഡല്‍ ബജാജ് ചേതക്കില്‍ സാഹസിക സവാരിക്ക് പുറപ്പെട്ട 22 വയസ് മാത്രം പ്രായമുള്ള ബിലാലും അഫ്സലും തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ദമ്പതികള്‍ പറഞ്ഞു. വെറുമൊരു ആശയത്തില്‍ നിന്ന് പണം ഒപ്പിച്ചാണ് ഈ രണ്ട് യുവാക്കള്‍ തങ്ങളുടെ സ്വപ്‌ന യാത്രയ്ക്ക് പുറപ്പെട്ടത്. ഒടുവില്‍ ഹുഫൂഫ് വഴി വീണ്ടും ജിദ്ദയില്‍ തന്നെ ഹാറൂണും ഫര്‍സാനയും വ്യാഴാഴ്ച ജിദ്ദയില്‍ തിരിച്ചെത്തിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.
     
Haroon Rafiq, Dr. Farzana, Bahrain Fort

ഗള്‍ഫ് രാജ്യങ്ങള്‍ അറിഞ്ഞതിലും അപ്പുറമെന്ന് ഹാറൂണും ഫര്‍സാനയും പറയുന്നു. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഒരുപോലെയാണെന്ന ധാരണ തെറ്റാണ്. ഓരോ രാജ്യത്തിനും അതിന്റെതായ സംസ്‌കാരങ്ങളും വ്യത്യസങ്ങളുമുണ്ട്. അതെല്ലാം യാത്രയിലൂടെയാണ് തിരിച്ചറിഞ്ഞതെന്ന് ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.
         
Haroon Rafiq, Dr. Farzana, Alula Saudi Arabia

എല്ലാ ജിസിസി രാജ്യങ്ങളിലും ഒരുപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് മുട്ടാന്‍ കഴിഞ്ഞു. ഹൃദ്യമായ സ്വീകരണമാണ് അവര്‍ നല്‍കിയത്. ചിലരോടൊപ്പം താമസിക്കാനും അവസരമുണ്ടായി. വ്യത്യസ്തമായ ഭക്ഷണങ്ങളും രുചികളും ആവോളം ആസ്വദിക്കാനായി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ യാത്രയെ കുറിച്ച് അടുത്തറിയാനും മുന്നൊരുക്കങ്ങള്‍ മനസിലാക്കാനും അവരും യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നേരിട്ട് അറിയാനും പകര്‍ന്നു നല്‍കാനും കഴിഞ്ഞതിന്റെ സന്തോഷവും ദമ്പതികള്‍ പങ്കുവച്ചു.
      
Haroon Rafiq, Dr. Farzana, Jerash Jordan

ഹാറൂണ്‍ 30 വര്‍ഷമായി സഊദി അറേബ്യയില്‍ ഫൈബര്‍ ഒപ്റ്റിക് ബിസിനസ് ചെയ്യുന്നു. ബിഡിഎസ് ബിരുദധാരിയാണ് ഫര്‍സാന. ബിബിഎ പൂര്‍ത്തിയാക്കി ഇപ്പോള്‍ സൈകോളജി ചെയ്യുന്ന മകന്‍ ആദിലും 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ അമലിന്റെയും പൂര്‍ണ പിന്തുണ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് പ്രചോദനമാകുന്നു.
            
Haroon Rafiq, Dr. Farzana, Khasab, Oman
        
Haroon Rafiq, Dr. Farzana, Katara cultural village, Qatar
          
Latest-News, World, Top-Headlines, Gulf, Dubai, Travel, Travel&Tourism, Tourism, Saudi Arabia, Kerala, Kasaragod, Haroon Rafiq, Dr. Farzana, Couple returned to home after bike tour through Gulf countries.

ALSO READ:
ബൈകിലൂടെ 6 വന്‍കരകള്‍ താണ്ടി ലിംക ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടിയ കാസര്‍കോട്ടെ ഡോക്ടര്‍ ഫര്‍സാനയും ഭര്‍ത്താവ് ഹാറൂണും 13-ാം യാത്രയ്ക്ക് തുടക്കം കുറിച്ചു; ഇത്തവണ സഞ്ചാരം ഗള്‍ഫ് രാജ്യങ്ങളിലൂടെ

Keywords: Latest-News, World, Top-Headlines, Gulf, Dubai, Travel, Travel&Tourism, Tourism, Saudi Arabia, Kerala, Kasaragod, Haroon Rafiq, Dr. Farzana, Couple returned to home after bike tour through Gulf countries.
< !- START disable copy paste -->

Post a Comment