Join Whatsapp Group. Join now!
Aster MIMS 25/06/2023

Obituary | പ്ലസ് ടു പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഭിനവിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഉള്‍ക്കൊള്ളാനാവാതെ സഹപാഠികള്‍; മരിക്കുന്നതിന് മുമ്പ് സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പും; മരണകാരണം കൂട്ടുകാരെ പിരിയുന്നതിലെ ദു:ഖമോ?

Abhinav's classmates could not bear unexpected death, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുണ്ടംകുഴി: (www.kasargodvartha.com) പ്ലസ് ടു പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഭിനവ് അപ്രതീക്ഷിതമായി വിടപറഞ്ഞത് ഉള്‍ക്കൊള്ളാനാവാതെ സഹപാഠികള്‍. കുണ്ടംകുഴി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയും പെരളം സ്വദേശി വിനോദ് - ശാലിനി ദമ്പതികളുടെ മകനുമായ അഭിനവിനെ (17) യാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എല്‍പി സ്‌കൂളിന്റെ പുറകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
                     
Latest-News, Kerala, Kasaragod, Kundamkuzhi, Top-Headlines, Crime, Investigation, Obituary, Death, Died, Student, Abhinav's classmates could not bear unexpected death.

രണ്ട് ദിവസം മുന്‍പ് സ്‌കൂളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അതീവ സന്തോഷവാനായാണ് അഭിനവ് പങ്കെടുത്തതെന്ന് സഹപാഠികള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ ഇന്‍സ്റ്റഗ്രാമില്‍ 'സോറി' എന്ന് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. എന്താണ് മരണത്തിന് കാരണമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ അറിവായിട്ടില്ല. അതേസമയം കൂട്ടുകാരെ പിരിയാന്‍ പറ്റാത്തതിന്റെ വിഷമമായിരിക്കാം മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
       
Latest-News, Kerala, Kasaragod, Kundamkuzhi, Top-Headlines, Crime, Investigation, Obituary, Death, Died, Student, Abhinav's classmates could not bear unexpected death.

ചൊവ്വാഴ്ച വൈകീട്ട് കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഭിനവ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരി: അഭിന.

ALSO READ:

Keywords: Latest-News, Kerala, Kasaragod, Kundamkuzhi, Top-Headlines, Crime, Investigation, Obituary, Death, Died, Student, Abhinav's classmates could not bear unexpected death.
< !- START disable copy paste -->

Post a Comment