ചൊവ്വാഴ്ച വൈകീട്ട് കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് അഭിനവ് വീട്ടിൽ നിന്നിറങ്ങിയിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി എട്ട് മണിയോടെ സ്‌കൂളിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരണ കാരണം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അഭിനവിന്റെ അപ്രതീക്ഷിത മരണം സഹപാഠികളിലും ഞെട്ടലുളവാക്കി.
Keywords: Kasaragod, Kerala, News, Student, Dead, School, Police, Dead body, Postmortem, Investigation, Obituary, Top-Headlines, Student found dead near school.
< !- START disable copy paste -->