ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാണ് കേസെടുത്തിട്ടുള്ളതെന്നും ചില സൂചനകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പ്രാരംഭ ഘട്ടത്തിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ വെളുപ്പെടുത്താൻ കഴിയില്ലെന്നും ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു.
അതേസമയം ബൈക് യാത്രക്കാരനെ തട്ടിക്കൊണ്ട് പോയവരെന്ന് സംശയിക്കുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിന്റെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള 710 എന്ന നമ്പറിൽ അവസാനിക്കുന്ന കാറിലാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയതെന്നാണ് വിവരം.
കാറിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തിവരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കെഎൽ 14 വി 5399 നമ്പർ എന്ന നമ്പറിലുള്ള ബൈകിൽ വന്ന യാത്രക്കാരനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയതായി പരാതിയുള്ളത്. കുണ്ടംകുഴി സ്വദേശിയുടെ പേരിലാണ് ഈ ബൈകിന്റെ രജിസ്‌ട്രേഷൻ ഉള്ളതെന്ന് അന്വേഷണം സംഘം വെളിപ്പെടുത്തി.
You might also like:
Keywords: Kidnapping case: District police chief visits spot, Kerala,Melparamba,news,Top-Headlines,Latest-News,District,Police,Kidnap-case,Car,Investigation.