Join Whatsapp Group. Join now!
Aster MIMS 06/06/2023

Police booked | ബൈക് യാത്രക്കാരനെ പിറകിലൂടെ വന്ന ഇനോവ കാർ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി; ദൃക്സാക്ഷിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

Police booked for kidnapping
മേൽപറമ്പ്: (www.kasargodvartha.com) ബൈക് യാത്രക്കാരനെ പിറകിലൂടെ വന്ന ഇനോവ കാർ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ ദൃക്സാക്ഷിയുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സംശയം ഉയർന്നിട്ടുണ്ട്.
  
police-booked-for-kidnapping

തിങ്കളാഴ്ച രാവിലെ ചളിയങ്കോട് പാലത്തിന് വടക്കുമാറിയാണ് സംഭവം നടന്നത്. കെഎൽ 14 വി 5399 നമ്പർ ബൈക് യാത്രക്കാരനെയാണ് ഇനോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ബൈകിനെ ഇടിച്ചുവീഴ്ത്തിയ ശേഷം അതേ കാറിൽ യുവാവിനെ പൊക്കിയെടുത്ത് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് വിവരം.

സംഭവം കണ്ട ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം തട്ടിക്കൊണ്ട് പോയത് ആരെയാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കുണ്ടംകുഴി സ്വദേശിയുടെ പേരിലാണ് ബൈകിന്റെ രജിസ്‌ട്രേഷൻ ഉള്ളത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള 710 എന്ന നമ്പറിൽ അവസാനിക്കുന്ന കാറിലാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയതെന്നാണ് വിവരം.
  
Melparamba, Kasaragod, Kerala, News, Top-Headlines, Latest-News, Kidnap, Kidnap-Case, Complaint, Police, Investigation, Gold, Smuggling, Police booked for kidnapping.

കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു രണ്ട് വാഹനങ്ങളും. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികൾക്ക് വേണ്ടി അന്വേഷണം നടത്തുന്നത്.

Keywords: Melparamba, Kasaragod, Kerala, News, Top-Headlines, Latest-News, Kidnap, Kidnap-Case, Complaint, Police, Investigation, Gold, Smuggling, Police booked for kidnapping.
< !- START disable copy paste -->

Post a Comment