Join Whatsapp Group. Join now!
Aster mims 04/11/2022

Viral Video | വിദ്യാര്‍ഥികളോട് നടന്‍ ആസിഫ് അലിയുടെ കിടിലന്‍ ചോദ്യം; മറുചോദ്യവുമായി ഖത്വീബും; കൂടുതല്‍ കയ്യടി കിട്ടിയത് ആര്‍ക്ക്? വീഡിയോ വൈറല്‍

Actor and Qateeb, video goes viral, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വിദ്യാര്‍ഥികളോട് നടന്‍ ആസിഫ് അലിയുടെ കിടിലന്‍ ചോദ്യം. 'എന്നെ പോലെ സിനിമാ നടന്‍ ആകാന്‍ താല്‍പര്യമുള്ള ആരെങ്കിലും ഉണ്ടോ ഇവിടെ?'. നിറഞ്ഞ കയ്യടിക്കിടെ അസ്ഥാനത്തുള്ള ചോദ്യമാണോ ഇതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തൊട്ടു പിന്നാലെ പ്രാസംഗികനായെത്തിയ മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ മറുചോദ്യം സദസ്സിനെ ഇളക്കി മറിച്ചു.
          
Latest-News, Kerala, Kasaragod, Top-Headlines, Cinema, Film, Actor, Viral-Video, Video, Entertainment, Actor and Qateeb, video goes viral.

'തന്നെ പോലെ ഖത്വീബ് ആകാന്‍ ആഗ്രഹമുള്ളവര്‍ കൈപൊക്കുക എന്നതായിരുന്നു ആ മറുചോദ്യം. ചോദ്യം കേട്ട വേദിയിലുള്ളവരും സദസ്സിലുള്ളവരും ചിരിയോടെയും കയ്യടിയോടെയുമാണ് ഇത് സ്വീകരിച്ചത്. കയ്യടി കേട്ട് ഇതിന് ഭയങ്കര ആളാണല്ലൊ ഇവിടെ എന്ന് അദ്ദേഹം സന്തോഷത്തോടെ പ്രതികരിക്കുകയും ചെയ്തു.
                  
Latest-News, Kerala, Kasaragod, Top-Headlines, Cinema, Film, Actor, Viral-Video, Video, Entertainment, Actor and Qateeb, video goes viral.

ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആര്‍ക്കാണ് കൂടുതല്‍ കയ്യടി കിട്ടിയതെന്ന ചര്‍ചയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ലഹരിക്കെതിരെ നടക്കുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച 'യോദ്ധാവ്' ബോധവല്‍കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മജീദ് ബാഖവിയും ആസിഫ് അലിയും.



You Might Also Like:

Keywords: Latest-News, Kerala, Kasaragod, Top-Headlines, Cinema, Film, Actor, Viral-Video, Video, Entertainment, Actor and Qateeb, video goes viral.
< !- START disable copy paste -->

Post a Comment