Join Whatsapp Group. Join now!
Aster MIMS 10/10/2023

Asif Ali | 'യഥാർഥ ലഹരി സംശുദ്ധമായ ജീവിതം നയിക്കാനുള്ള പോരാട്ടം'; വിദ്യാർഥികൾ മയക്കുമരുന്ന് മാഫിയക്കെതിരെ യോദ്ധാവായി നിലകൊള്ളണമെന്ന് നടൻ ആസിഫലി

Actor Asif Ali raises awareness against drug use #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvartha.com) യഥാർഥ ലഹരി സംശുദ്ധമായ ജീവിതം നയിക്കാനുള്ള പോരാട്ടമായിരിക്കണമെന്ന് നടൻ ആസിഫലി. ആ ലഹരിയെ ആസ്വദിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ നടക്കുന്ന ഓപറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ തളങ്കര ഗവ. മുസ്ലീം ഹൈസ്കൂളിൽ സംഘടിപ്പിച്ച 'യോദ്ധാവ്' ബോധവൽകരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                      
Actor Asif Ali raises awareness against drug use, Kerala,Thalangara,news,Top-Headlines,Actor,Drugs,Students,kasaragod,school,Police.

മയക്കുമരുന്ന് മാഫിയയുടെ കടന്നുകയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിനെതിരെ എല്ലാ മേഖലകളിലും പോരാട്ടം ശക്തമാകണം. നമ്മെ ഒരുപാട് പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ഒരു കുടുംബം നമുക്കെല്ലാവർക്കും ഉണ്ട്. അവരുടെ പ്രതീക്ഷകൾ ഒരിക്കലും തകർത്തെറിയാൻ പാടില്ലെന്നും വിദ്യാർഥികൾ മയക്കുമരുന്ന് മാഫിയക്കെതിരെ യോദ്ധാവായി നിലകൊള്ളണമെന്നും അദ്ദേഹം ആസിഫലി പറഞ്ഞു.
             
Actor Asif Ali raises awareness against drug use, Kerala,Thalangara,news,Top-Headlines,Actor,Drugs,Students,kasaragod,school,Police

സിനിമകളെ ഒരു എൻ്റർടെയ്മെൻറ് എന്ന നിലയിൽ മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംസാരിക്കുന്നതിനിടെ നടൻ ആസിഫലിയുടെയും മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവിയുടെയും സദസിനോടുള്ള ചോദ്യങ്ങൾ കയ്യടി നേടി. 'എന്നെ പോലെ സിനിമാ നടന്‍ ആകാന്‍ താല്‍പര്യമുള്ള ആരെങ്കിലും ഉണ്ടോ ഇവിടെ?'. എന്നായിരുന്നു നടന്റെ ചോദ്യം. തൊട്ടു പിന്നാലെ പ്രാസംഗികനായെത്തിയ മാലിക് അബ്ദുല്‍ മജീദ് ബാഖവി, 'തന്നെ പോലെ ഖത്വീബ് ആകാന്‍ ആഗ്രഹമുള്ളവര്‍ കൈപൊക്കുക എന്നൊരു മറുചോദ്യം ഉന്നയിച്ചപ്പോൾ വേദിയിലുള്ളവരും സദസ്സിലുള്ളവരും ചിരിയോടെയും കയ്യടിയോടെയുമാണ് ഇത് സ്വീകരിച്ചത്. 

അഡീഷണൽ പൊലീസ് സൂപ്രണ്ട് പികെ രാജു ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. വിഎം മുനീർ അധ്യക്ഷത വഹിച്ചു. കാസർകോട് ടൗൺ സിഐ പി അജിത് കുമാർ സ്വാഗതം പറഞ്ഞു. കാസർകോട് ഡിവൈഎസ്പി വിവി മനോജ്, നാർകോടിക് സെൽ ഡിവൈഎസ്പി എംഎം മാത്യു, മാലിക് ദീനാർ വലിയ ജുമുഅത് പള്ളി ഖത്വീബ് അബ്ദുൽ മജീദ് ബാഖവി, കമിറ്റി ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ദഖീറതുൽ ഉഖ്റാ സംഘം ജനറൽ സെക്രടറി ടിഎ ശാഫി, ബശീർ വോളിബോൾ, കെഎം ബശീർ, നഗരസഭാ കൗൺസിലർമാരായ സകരിയ എംഎസ്, സഫിയ മൊയ്തീൻ, സിദ്ദീഖ് ചക്കര, ഇഖ്ബാൽ ബാങ്കോട്, ഹാഫിസ ബശീർ, സുമയ്യ മൊയ്തീൻ സംസാരിച്ചു. സഹീർ ആസിഫ് നന്ദി പറഞ്ഞു. തുടർന്ന് അരങ്ങേറിയ കേരള പൊലീസ് ടീം കാസർകോട് ഘടകം അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം 'മാജിക് മുട്ടായി' ലഹരി മാഫിയക്കെതിരെയുള്ള ചാട്ടുളിയായി.

Keywords: Actor Asif Ali raises awareness against drug use, Kerala,Thalangara,news,Top-Headlines,Actor,Drugs,Students,kasaragod,school,Police.


Post a Comment