Join Whatsapp Group. Join now!
Aster mims 04/11/2022

Missing Complaint | ഭര്‍ത്താവുമൊത്ത് കഴിയുന്നതിനിടെ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ യുവതിയെ 10 ദിവസമായി കാണാനില്ല; പൊലീസ് അന്വേഷണം ഊര്‍ജിതം; ഗള്‍ഫിലേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും വിവരം നല്‍കി

Woman missing complaint; Police started investigation, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേഡകം: (www.kasargodvartha.com) ഭര്‍ത്താവുമൊത്ത് കഴിയുന്നതിനിടെ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ യുവതിയെ 10 ദിവസമായി കാണാനില്ല. കുറ്റിക്കോല്‍ പഞ്ചായത് പരിധിയില്‍പെട്ട ആരതി(23)യെയാണ് കാണാതായത്. മൂന്ന് വയസുള്ള മകളെ പിതാവിനെ ഏല്‍പിച്ചാണ് യുവതി വീടുവിട്ട് പോയത്. ഫോറിന്‍ അകൗണ്ടിങ് കോഴ്സ് പൂര്‍ത്തിയാക്കിയ യുവതി ഗള്‍ഫിലേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ വിവരം നല്‍കിയതായി പൊലീസ് അറിയിച്ചു.
                               
Latest-News, Kerala, Kasaragod, Top-Headlines, Investigation, Missing, Crime, Complaint, Woman missing complaint; Police started investigation.

ഇക്കഴിഞ്ഞ സെപ്തംബര്‍ 12ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ആരതിയെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബേഡകം പൊലീസ് വുമണ്‍ മിസിങിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ ചിത്രം സഹിതം പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
                
Latest-News, Kerala, Kasaragod, Top-Headlines, Investigation, Missing, Crime, Complaint, Woman missing complaint; Police started investigation.

ഓടോറിക്ഷാ ഡ്രൈവറായ യുവാവിനെ 18-ാം വയസില്‍ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു ആരതി. ഈ ബന്ധത്തില്‍ മൂന്ന് വയസുള്ള മകളുണ്ട്. ഭര്‍ത്താവുമൊത്ത് കഴിയുന്നതിനിടെ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് യുവതി ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്നീട് ബേഡകം പൊലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി പരിഹരിച്ചതായും പറയുന്നു.

ഇപ്പോള്‍ ദീര്‍ഘദൂര ബസിലെ ഡ്രൈവറാണ് ആരതിയുടെ ഭര്‍ത്താവ്. രണ്ട് മാസമായി യുവതി സ്വന്തം വീട്ടിലാണ് താമസിച്ചുവരുന്നത്. അകൗണ്ടിങ് കോഴ്സ് കഴിഞ്ഞതിന് ശേഷം നാട്ടിലെ ഒരു ഇന്‍സ്റ്റിറ്റിയൂടില്‍ കംപ്യൂടര്‍ പരിശീലനത്തിന് യുവതി ചേര്‍ന്നിരുന്നു. യുവതിയെ രാവിലെ ഭര്‍ത്താവ് ഇന്‍സ്റ്റിറ്റിയൂടില്‍ എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്. കുഞ്ചത്തൂര്‍ വരെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷന്‍ കാണിച്ചിരുന്നു. പിന്നീട് സ്വിച് ഓഫ് ആയ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല.ഗള്‍ഫിലുള്ള ബന്ധുവിനെ തനിക്ക് ജോലി ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായും സൂചനയുണ്ട്. യുവതിയെ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തിവരുന്നുണ്ടെന്ന് ബേഡകം പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെറിയ കുടുംബപ്രശ്നം ഉണ്ടായിരുന്നതല്ലാതെ വേറെ പ്രശ്നങ്ങളൊന്നും തങ്ങള്‍ തമ്മിലുണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

You Might Also Like:
കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലെടുക്കാന്‍ നടപടിയില്ലെന്ന് കര്‍ഷകരുടെ പരാതി, കനത്ത വിലയിടിവില്‍ വിപണി തകര്‍ന്നതോടെ സംസ്ഥാനത്തെ ഇഞ്ചി കര്‍ഷകരും കടുത്ത പ്രതിസന്ധിയില്‍

Keywords: Latest-News, Kerala, Kasaragod, Top-Headlines, Investigation, Missing, Crime, Complaint, Woman missing complaint; Police started investigation.< !- START disable copy paste -->

Post a Comment